ധീരനായ പോരാളി: ഫാ. സ്റ്റാന്‍ സ്വാമിയെ അനുസ്മരിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍
റാഞ്ചി: കസ്റ്റഡിയിലിരിക്കെ മരിച്ച ആദിവാസി അവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയെ അനുസ്മരിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍. അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്റ്റാന്‍ സ്വാമി അനിഷേധ്യ ആദിവാസി ഗോത്രവര്‍ഗ നേതാവ് ബിര്‍സ മുണ്ടയ്ക്കും യേശു ക്രിസ്തുവിനും സമാനമായ ജീവിതം നയിച്ച് രക്ഷസാക്ഷിത്വം വഹിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'രക്ഷസാക്ഷിത്വങ്ങളില്‍ ജാര്‍ഖണ്ഡ് ഒരിക്കലും പിന്നിലല്ല, ഭഗവാൻ ബിർസ മുണ്ട, ഫാ. സ്റ്റാൻ സ്വാമി എന്നിവരെ പോലുള്ളവരെ നമ്മുടെ ജനം കണ്ടിട്ടുണ്ട്'-ഹേമന്ത് സോറന്‍ പറഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമരനേതാവാണ് ബിർസ മുണ്ഡ. മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബ്രീട്ടീഷ് പട്ടാളത്തിന്‍രെ പിടിയിലായ ബിര്‍സ മുണ്ട വിചാരണ കാത്തുകിടക്കുന്നതിനിടെ 1900 ജൂൺ 9 ന് തടവില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഭീമ-കൊറേഗാവ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ ചെയ്യപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ജുലൈ 5 നായിരുന്നു ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ജാമ്യത്തിനായി കാത്തിരിക്കെ മുംബൈയിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

സ്റ്റാൻ സ്വാമി എപ്പോഴും ആദിവാസികള്‍ക്കും ദലിതര്‍ക്കും പാർശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ടു. അവര്‍ക്കിടയില്‍ നിന്നുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഈ ഉദ്യമത്തില്‍ ഒരു ബാഹ്യശക്തികള്‍ക്ക് വഴങ്ങാനും അദ്ദേഹം തയ്യാറായില്ല. ഫാ. സ്റ്റാന്‍ സ്വാമിയുടെ ഈ ജീവിതവും പ്രവര്‍ത്തനവും വരും തലമുറ കൂടി അറിയേണ്ടതുണ്ടെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
"ഫാ. സ്റ്റാൻ സ്വാമി ഇപ്പോള്‍ നമ്മുടെ ഇടയിൽ ഇല്ല. അറസ്റ്റിലായിരുന്നില്ലെങ്കിൽ അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഞാൻ അദ്ദേഹത്തെ ഒരിക്കൽ കണ്ടുമുട്ടിയിരുന്നുവെങ്കിലും ഗോത്രവർഗക്കാർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായുള്ള അദ്ദേഹത്തിന്റെ നീണ്ട (ഏകദേശം അഞ്ച് പതിറ്റാണ്ടുകാലത്തെ) പോരാട്ടത്തിന്റെ വിശാലത അപ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല.''- സ്റ്റാന്‍ സ്വാമി താമസിച്ചിരുന്ന ബാഗൈച്ചയില്‍ നടന്ന അനുമസ്മര പ്രഭാഷണത്തില്‍ ഹേമന്ത് സോറന്‍ കൂട്ടിച്ചേര്‍ത്തു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്












Click it and Unblock the Notifications