കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

65കാരി സ്ത്രീയെ വനിതാ ടിടിഇമാര്‍ വിവസ്ത്രയാക്കി പരിശോധിച്ചു

  • By Gokul
Google Oneindia Malayalam News

മുംബൈ: പ്രായമായ സ്ത്രീകളോടും യാത്രക്കാരോടുമൊക്കെ എങ്ങിനെ പെരുമാറണമെന്ന് ഇനിയും ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പഠിച്ചിട്ടില്ല. പണം കൊടുക്കുന്നവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ പണമില്ലാത്തവരോട് പെരുമാറുന്നത് അങ്ങേയറ്റം അപഹാസ്യമായ രീതിയിലാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഈ സംഭവം തന്നെ ഉദാഹരണം.

65 വയസുള്ള സ്ത്രീ മുംബൈ അന്ധേരിയില്‍ നിന്നാണ് സബര്‍ബന്‍ ലോക്കല്‍ ട്രെയിനില്‍ കയറിയത്. ടിക്കറ്റ് ചെക്കിംഗിനായി കയറിയ വനിതാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സെക്കന്റ് ക്ലാസ് ടിക്കറ്റെടുത്ത സ്ത്രീ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റിലാണ് യാത്ര ചെയ്യുന്നതെന്ന് മനസിലായത്. തനിക്ക് അബന്ധം പറ്റയതാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല.

maharashtra

മിരാ റോഡ് സ്‌റ്റേഷനില്‍ സ്ത്രീയെ ഇറക്കിവിട്ട ഉദ്യോഗസ്ഥര്‍ ടിക്കറ്റ് ചെക്കിംഗ് ഉദ്യോഗസ്ഥരുടെ റൂമിലെത്താന്‍ അവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ കയറിയതിന് സ്ത്രീയോട് പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ കൈയ്യില്‍ പണമില്ലായിരുന്നു. തന്റെ കൈയ്യില്‍ 25രൂപമാത്രമേ ഉള്ളൂ എന്നായിരുന്നു സ്ത്രീയുടെ മറുപടി. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാത്ത വനിതാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ വിവസ്ത്രയാക്കി പരിശോധിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പരാതി ലഭിച്ച ഉടനെ പ്രാഥമിക അന്വേഷണം നടത്തി രണ്ടു വനിതാ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് വെസ്റ്റേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജന്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും സ്ത്രീയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഭാവിയിലും അവര്‍ യാത്രക്കാരോട് സമാന രീതിയില്‍ പെരുമാറുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

English summary
Strip-searching woman passenger; 2 ticket collectors suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X