Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് കോണ്‍ഗ്രസിന് കിട്ടിയ വോട്ടാണ്'; കൂറുമാറിയ എംഎല്‍എമാര്‍ക്ക് പൂട്ടിടാന്‍ രേവന്ത് റെഡ്ഡി

ഹൈദരാബാദ്: 2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റിലായിരുന്നു തെലങ്കാനയില്‍ കോണ്‍ഗ്രസിന് വിജയിക്കാന‍് സാധിച്ചത്. സഖ്യത്തില്‍ കൂടെ മത്സരിച്ച ടിഡിപിക്ക് 2 സീറ്റുകളും ലഭിച്ചു. ഭരണകക്ഷിയായ കെ ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസിന് അന്ന് 88 സീറ്റുകളും ലഭിച്ചു.

എന്നാല്‍ അധികാരം ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം ടിആര്‍എസ് ആരംഭിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ 12 എംഎല്‍എമാരാണ് ഈ നീക്കത്തിന്‍റെ ഭാഗമായി സ്വന്തം പാര്‍ട്ടി വിട്ട് ടിആര്‍എസില്‍ ചേര്‍ന്നത്.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ജയിച്ച എംഎല്‍എ സ്ഥാനം രാജിവെച്ചായിരുന്നില്ല ഇവരാരും ടിആര്‍എസില്‍ ചേര്‍ന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ നിയമനടപടികളുമായി കോണ്‍ഗ്രസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രേവന്ത് റെഡ്ഡി പുതിയ പിസിസി അധ്യക്ഷനായി എത്തിയതോടെ ഈ നടപടികള്‍ കൂടുതള്‍ ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

 ടിപിസിസി

ശനിയാഴ്ച നടന്ന പുതിയ ടിപിസിസി കമ്മിറ്റിയുടെ യോഗത്തിലാണ് വിവിധ തരത്തില്‍ സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കുന്നതും പാര്‍ട്ടി വിട്ടുപോയ എംഎല്‍എമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ചര്‍ച്ചാ വിഷയമായത്. കൂറുമാറിയവരെ തിരികെ കൊണ്ട് വരാന്‍ ശ്രമിക്കും. അതിന് തയ്യാറാവത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവും. ഇതിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

ചന്ദ്രശേഖര റാവു

കോണ്‍ഗ്രസ് വിട്ട 12 എംഎല്‍എമാരും രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യറാവണണെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇവരുടെ രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തയ്യാറാവണം. രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന നടപടിയാണ് ടിആര്‍എസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പദവികള്‍ രാജിവെക്കുക

"ഒരു രാഷ്ട്രീയ പാർട്ടി വിട്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്നോടിയായി ആ പാര്‍ട്ടിയുടെ ഭാഗമായി നേടെയുത്ത പദവികള്‍ രാജിവെക്കുക എന്നുള്ളത് ശരിയായതും ധാർമ്മികവുമായ കാര്യമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിവിട്ട എം‌എൽ‌എമാർ രാജിവച്ച് ടി‌ആർ‌എസ് ടിക്കറ്റിൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിട​ണം. അവര്‍ക്കി കിട്ടിയ വോട്ട് കോണ്‍ഗ്രസിന് കിട്ടിയ വോട്ടാണ്.''-ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

2019 ജൂണില്‍

2019 ജൂണിലായിരുന്നു കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ (സി‌എൽ‌പി) മൂന്നിൽ രണ്ട് അംഗങ്ങള്‍ (12 പേര്‍) സംസ്ഥാന നിയമസഭയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി ലെജിസ്ലേറ്റീവ് പാർട്ടിയിൽ (ടി‌ആർ‌എസ്‌എൽ‌പി) ചേർന്നത്. ഇതോടെ സഭയിലെ കോൺഗ്രസ് നിയമസഭാ സാമാജികരുടെ എണ്ണം 19 ൽ നിന്ന് ആറായി കുറയുകയും ചെയ്തു.

പ്രതിപക്ഷ പാര്‍ട്ടി

ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി നഷ്ടമാവുകയും ചെയ്തു. 19 സീറ്റില്‍ വിജയിച്ചിരുന്നെങ്കിലും ടി‌പി‌സി‌സി പ്രസിഡന്റ് എൻ ഉത്തംകുമാർ റെഡ്ഡി നൽ‌ഗൊണ്ടയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഹുസുനഗറിലെ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ പാര്‍ട്ടിക്ക് സീറ്റ് നിലനിര്‍ത്താനും കഴിഞ്ഞില്ല.

തിരികെ

അതേസമയം, പാര്‍ട്ടി വിട്ടുപോയ എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള ചിലരെ തിരികെ എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ചിലരുമായി ഇതിനകം ചര്‍ച്ചകള്‍ നടന്നെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. പാര്‍ട്ടിക്ക് പുറത്ത് പോയപ്പോഴാണ് അവര്‍ക്ക് കോണ്‍ഗ്രസിന്‍റെ മഹത്വം മനസ്സിലായത്,ടിആര്‍എസില്‍ അവര്‍ വലിയ അവഗണനയാണ് നേരിടുന്നതെന്നും ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+