കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ക്ക് അറിയേണ്ടത് പരീക്ഷ; മോദി പറയുന്നത് കളിപ്പാട്ടത്തെ പറ്റി, വിമര്‍ശനവുമായി രാഹുല്‍

Google Oneindia Malayalam News

ദില്ലി: നീറ്റ്-ജെഇഇ പരീക്ഷയുടെ കാര്യത്തില്‍ രാജ്യ വ്യാപകമായി പ്രതിപക്ഷം പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തരുത് എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകുന്നു.

p

ഈ വേളയിലാണ് ഇന്ന് പ്രധാനമന്ത്രി മന്‍കി ബാത്ത് പ്രോഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. നീറ്റ്-ജെഇഇ പരീക്ഷ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. രാജ്യം കളിപ്പാട്ട നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകത മോദി ഊന്നിപ്പറയുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാജ്യത്തെ വിദ്യാര്‍ഥികള്‍ പരീക്ഷ സംബന്ധിച്ച് അറിയാന്‍ ആഗ്രഹിക്കുമ്പോള്‍ മോദി കളിപ്പാട്ടത്തെ കുറിച്ചാണ് പറയുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നീറ്റ്, ജെഇഇ പരീക്ഷകള്‍ സപ്തംബറില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരീക്ഷയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണ്. സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ യുജിസിക്കും സുപ്രീംകോടതി അനുമതി നല്‍കി.

രാജ്യത്തെ ജയിലുകളില്‍ നിറയെ മുസ്ലിങ്ങള്‍... ആദിവാസികളും ദളിതരും... എന്‍സിആര്‍ബി റിപ്പോര്‍ട്ട്രാജ്യത്തെ ജയിലുകളില്‍ നിറയെ മുസ്ലിങ്ങള്‍... ആദിവാസികളും ദളിതരും... എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ജെഇഇ പരീക്ഷ സപ്തംബര്‍ ആദ്യവാരം നടക്കും. നീറ്റ് സപ്തംബര്‍ 13നും. ജെഇഇക്ക് 9.53 ലക്ഷം വിദ്യാര്‍ഥികളും നീറ്റിന് 15.97 ലക്ഷം വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ പരീക്ഷകള്‍ രണ്ടുതവണ നീട്ടിവച്ചിരുന്നു. വീണ്ടും നീട്ടരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശത്തിന്റെ ഉള്ളടക്കം. പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും രംഗത്തുണ്ട്.

പിഞ്ചുകുഞ്ഞിനെ കാണാനില്ല... പിതാവിന് പുതിയ ബൈക്കും ഫോണും... പൊളിഞ്ഞത് ക്രൂര നീക്കംപിഞ്ചുകുഞ്ഞിനെ കാണാനില്ല... പിതാവിന് പുതിയ ബൈക്കും ഫോണും... പൊളിഞ്ഞത് ക്രൂര നീക്കം

വിഷയം ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധിയും മമത ബാനര്‍ജിയും സംയുക്തമായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ 150 അധ്യാപകര്‍ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തയച്ചിട്ടുണ്ട്. പരീക്ഷ വേണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ സജീവമാണ്. രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍. എന്നാല്‍ മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിഷയം പരാമര്‍ശിച്ചതേ ഇല്ല. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

ചോരപ്പണം 70 ലക്ഷം വേണം; നിമിഷയെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാം, താല്‍ക്കാലിക സ്റ്റേ കിട്ടിചോരപ്പണം 70 ലക്ഷം വേണം; നിമിഷയെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാം, താല്‍ക്കാലിക സ്റ്റേ കിട്ടി

English summary
Students wanted discussion on exams; Prime minister spoke about toys- Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X