വിവാദ ട്വീറ്റ്: സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കനല്‍ കണ്ണല്‍ അറസ്റ്റില്‍. വിവാദമായ ട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട് സൈബര്‍ ക്രൈം വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്ന്‍ സമൂഹത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള ട്വീറ്റ് നേരത്തെ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍
വ്യാപക വിമര്‍ശനവും ഇതേ തുടര്‍ന്ന് കണ്ണന്‍ നേരിട്ടിരുന്നു
നേരത്തെ ജൂലായ് ഒന്നിന് സൈബര്‍ ക്രൈം വിംഗ് കനല്‍ കണ്ണനെതിരെ കേസെടുത്തിരുന്നു. ഇത് പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു. ഒരു വൈദികന്റെ വ്യാജ വീഡിയോ പങ്കുവെച്ചാണ് ക്രിസ്ത്യന്‍ സമുദായത്തിനെതിരെ അദ്ദേഹം മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഡിഎംകെ ഐടി വിംഗിന്റെ സഹ സംഘാടകന്‍ ഓസ്റ്റിന്‍ ബെന്നറ്റാണ്, കണ്ണനെതിരെ പരാതി നല്‍കിയത്. ഒരു പുരോഹിതന്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന് ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് കനല്‍ കണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഇതാണ് ഒരു വിദേശ മതത്തിന്റെ സംസ്‌കാരമെന്നും കണ്ണന്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമായിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധയ്ക്ക് കനല്‍ കണ്ണന്‍ വഴിവെച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷകരുമായിട്ടാണ് അദ്ദേഹം ഹാജരായത്.
ചോദ്യം ചെയ്യല്‍ അവസാനിക്കുന്നതിന് മുമ്പ് ഇയാള്‍ ഓഫീസില്‍ നിന്ന് തിരക്കിട്ട് പുറത്തുപോവാനാണ് ശ്രമിച്ചത്. തനിക്ക് പ്രമേഹമുണ്ടെന്നും, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണമെന്നും പറഞ്ഞാണ് ഇയാള്‍ മടങ്ങാന്‍ നോക്കിയത്. എന്നാല്‍ പോലീസ് ഇയാളെ തടഞ്ഞു. ചോദ്യം ചെയ്യുന്നതിനിടെ പുറത്തുപോവാനില്ലെന്നും നിര്‍ദേശിച്ചു. ഓഫീസില്‍ തന്നെ അദ്ദേഹത്തിനുള്ള ഭക്ഷണം ലഭിക്കുമെന്നും പോലീസ് അറിയിക്കുകയായിരുന്നു. കനല്‍ കണ്ണന്റെ അഭിഭാഷകര്‍ പോലീസുമായി ഇക്കാര്യത്തില്‍ വലിയ വാഗ്വാദവും നടത്തി. ഏഴ് മണിയോടെയാണ് കനല്‍ കണ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications