സുരേഷ് ഗോപി ഇനി എംപി; രാഷ്ട്രപതി അംഗീകാരം നല്‍കി
ദില്ലി: ചലച്ചിത്ര താരം സുരേഷ് ഗോപി ഇനി രാജ്യസഭാ അംഗം. സുരേഷ് ഗോപി ഉള്‍പ്പെടെ ആറു പേരെ രാജ്യസഭാംഗങ്ങളാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണിത്. കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയുടെ ഓഫിസും അംഗീകരിച്ചവരുടെ പട്ടികയാണ് രാഷ്ട്രപതിക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
സുരേഷ് ഗോപിക്ക് പുറമെ, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മുന്‍ ക്രിക്കറ്റ് താരവും അമൃത്സറില്‍ നിന്നുള്ള മുന്‍ ബിജെപി എംപിയുമായ നവജ്യോത് സിങ് സിദ്ദു, ഒളിംപ്യന്‍ ബോക്‌സര്‍ മേരി കോം, സാമ്പത്തിക വിദഗ്ധന്‍ നരേന്ദ്ര ജാദവ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ ഗുപ്ത എന്നിവരാണ് രാജ്യസഭാംഗങ്ങളാകുക.

കലാകാരന്‍മാരുടെ പട്ടികയില്‍ പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. ഇത്തരത്തില്‍ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏഴാമത്തെ മലയാളിയാണ് സുരേഷ് ഗോപി. സര്‍ദാര്‍ കെ. എം പണിക്കര്‍ (1959), മഹാകവി ജി. ശങ്കരക്കുറുപ്പ് (1968), ഡോ. ജി. രാമചന്ദ്രന്‍, ഡോ. കെ. കസ്തൂരിരംഗന്‍, കാര്‍ട്ടൂണിസ്റ്റ് അബു ഏബ്രഹാം (1972), എം. എസ് സ്വാമിനാഥന്‍ (2007) എന്നിവര്‍ മുന്‍പ് രാജ്യസഭാംഗമായിട്ടുണ്ട്.
സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു നരേന്ദ്ര മോദി പരിഗണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇന്നേവരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരംഗം ഇതുവരെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിട്ടില്ല.












Click it and Unblock the Notifications