സ്വാമിയെ കുറിച്ച് സ്മൃതി ഇറാനി പറഞ്ഞത്... ജെഎന്‍യു വിസി ആകില്ല
ലഖ്‌നൗ: സ്വാമി എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുക പ്രമുഖ് സ്വാമി മഹാരാജിനെ ആയിരിയ്ക്കും. കാരണം കഴിഞ്ഞ ദിവസം പുസ്തക പ്രകാശനവുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങള്‍ അത്രയ്ക്കുണ്ടായിരുന്നല്ലോ.
എന്നാല്‍ ഇവിടെ പറയുന്നത് സുബ്രഹ്മണ്യം സ്വാമിയെ കുറിച്ചാണ്. അദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിയ്ക്കുന്നു എന്നായിരുന്നല്ലോ വാര്‍ത്തകള്‍. ആ വര്‍ത്തകളെല്ലാം തെറ്റാണെന്നാണ് പറയുന്നത്.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിയ്ക്ക് അങ്ങനെ സുബ്രഹ്മണ്യം സ്വാമിയെ വൈസ് ചാന്‍സലര്‍ ആയി നിയമിയ്ക്കാനുള്ള ഒരു അധികാരവും തനിയ്ക്കില്ലെന്നാണ് സ്മൃതി ഇറാനി പറയുന്നത്. അത്തരത്തിലുളള ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല. സ്വാമിയുടെ പ്രായത്തിന്‍റെ കാര്യത്തിലും പ്രശ്നമുണ്ട്.
സുബ്രഹ്മണ്യം സ്വാമിയെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ആക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണമാണെന്നാണ് ആക്ഷേപം ഉര്‍ന്നത്. ഓണ്‍ലൈനിലും ഇത് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നു.
ഇതിനിടെയാണ് സുബ്രഹ്മണ്യം സ്വാമി തന്നെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ രംഗത്ത് വന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും നക്‌സലുകളാണ്, ജിഹാദികളാണ് , മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നവരാണ് എന്നൊക്കെ ആയിരുന്നു ആക്ഷേപങ്ങള്‍. സര്‍വ്വകലാശാലയ്ക്ക് നെഹ്‌റുവിന്റെ പേര് മാറ്റി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് നല്‍കണം എന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications