Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖ്ബീർ സിംഗ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ: വിമർശിച്ച് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനം പൂർത്തിയാക്കി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി. സുഖ്ബീർ സിംഗ് സന്ധു, ഗ്യാനേഷ് കുമാർ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉന്നത പാനലിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തതായി ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രത്യേക സമിതിയിലിലെ അംഗമാണ് അധീർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിക്കും ചൗധരിക്കും പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു.

ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്രമന്ത്രിയെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ നിയമത്തിനെതിരേയും കോൺഗ്രസ് നേതാവ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. "ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ഈ സമിതിയിൽ ഉണ്ടാകേണ്ടതായിരുന്നു," കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമം യോഗത്തെ വെറും "ഔപചാരികത" മാത്രമാക്കി ചുരുക്കിയെന്നും അദ്ദേഹം പറഞ്ഞു. "പാനലിൽ സർക്കാരാണ് ഭൂരിപക്ഷം. അവർ ആഗ്രഹിക്കുന്നത് സംഭവിക്കും." എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ec

ഇന്നലെ രാത്രി തനിക്ക് 212 പേരുകൾ പരിശോധനയ്ക്ക് നൽകിയതായി കോൺഗ്രസ് നേതാവ് പറഞ്ഞു. "ഞാൻ ഇന്നലെ രാത്രി ഡൽഹിയിൽ എത്തി, ഇന്ന് ഉച്ചയായിരുന്നു മീറ്റിംഗ്. എനിക്ക് 212 പേരുകൾ തന്നു, ഒരാൾക്ക് ഒരു ദിവസം ഇത്രയധികം ഉദ്യോഗാർത്ഥികളെ എങ്ങനെ പരിശോധിക്കാൻ കഴിയും? പിന്നെ, മീറ്റിംഗിന് മുമ്പ് എനിക്ക് 6 ഷോർട്ട്‌ലിസ്റ്റ് പേരുകൾ നൽകി. ഭൂരിപക്ഷം അവരുടെ കൂടെയാണ്, അതിനാൽ അവർ ആഗ്രഹിച്ച സ്ഥാനാർത്ഥികളെ അവർ തിരഞ്ഞെടുത്തു," അദ്ദേഹം പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്നുമുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് രണ്ട് ഒഴിവുകള്‍ വന്നത്. ഫെബ്രുവരിയിൽ അനുപ് പാണ്ഡെ കൂടി രാജിവെച്ച സാഹചര്യത്തില്‍ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണന്‍ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്.

എന്താണ് പുതിയ നിയമം

പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് ചേർന്നാണ് നിലവിലെ നിയമപ്രകാരം പുതിയ കമ്മീഷ്ണർമാരെ തിരഞ്ഞെടുക്കേണ്ടത്. ഈ നിയമത്തിന്റെ ബലത്തില്‍ തങ്ങളുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നിയമിക്കാന്‍ കേന്ദ്ര സർക്കാറിന് സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സുപ്രീംകോടതിയുടെ നിർദേശം

നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ അരുൺ ഗോയലിന്റെ നിയമനത്തില്‍ സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ താത്‌കാലികസമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരെ നിയമിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കി പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു മന്ത്രിയെയും ഉൾപ്പെടുത്തി സമിതി നിർണയിച്ച് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+