ഇന്ന് മറ്റൊരു കേസുണ്ടെന്ന് തുഷാര്‍ മേത്ത; സിദ്ദിഖ് കാപ്പന് കേസ് മാറ്റിവച്ചു, മാതാവുമായി സംസാരിക്കാം
ദില്ലി: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇന്ന് മറ്റൊരു കേസില്‍ ഹാജരാകേണ്ട ആവശ്യം ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെക്കാന്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത്. തുടര്‍ന്ന് അടുത്താഴ്ചത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു.

അതേസമയം, വൃദ്ധയായ മാതാവുമായി സംസാരിക്കാന്‍ സിദ്ദിഖ് കാപ്പന് കോടതി അനുമതി നല്കി. കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന്റെ ആവശ്യം പരിഗണിച്ചാണിത്. വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാന്‍ അവസരം നല്‍കണമെന്നാണ് സിബല്‍ ആവശ്യപ്പെട്ടത്. തുഷാര്‍ മേത്ത ഇതിനെ എതിര്‍ത്തില്ല. യുപി പോലീസ് എതിര്‍ത്തു. ജയില്‍ ചട്ട പ്രകാരം ഇങ്ങനെ സാധിക്കില്ല എന്നാണ് പോലീസ് അറിയിച്ചത്. പക്ഷേ, മാതാവുമായി സംസാരിക്കാന്‍ സിദ്ദിഖ് കാപ്പന് കോടതി അനുമതി നല്‍കുകയായിരുന്നു.
നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പന് കോടതിയെ അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്ന പോലെ കേരള പത്ര പ്രവര്‍ത്തക യൂണിയനെതിരെ വിജിലന്‍സ് കേസില്ലെന്ന് യൂണിയന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
യുപിയിലെ ഹത്രാസിലേക്ക് ദളിത് യുവതി പീഡനത്തിന് ഇരയായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മഥുര റെയില്‍വെ സ്റ്റേഷനില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. യുപില് കലാപമുണ്ടാക്കാനാണ് എത്തിയത് എന്നായിരുന്നു പോലീസ് വാദം. സിദ്ദിഖിനൊപ്പം മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. നാലു പേരും മഥുര ജയിലിലാണിപ്പോള്‍. പോലീസ് കസ്റ്റഡിയിലിരിക്കെ കാപ്പന് ക്രൂരമായ മര്ദ്ദനേറ്റുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications