പ്രണയവും പീഡനവും; വിവാദ നായിക ശശികല എംപിക്ക് പോലീസ് പ്രൊട്ടക്ഷന് അനുമതി
ചെന്നൈ: രാജ്യസഭാ അംഗവും മുന്‍ എഐഎഡിഎംകെ നേതാവുമായ ശശികലയ്ക്ക് പോലീസ് പ്രൊട്ടക്ഷന്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നുകാട്ടി ശശികല നല്‍കിയ പരാതിയിലാണ് സുപ്രീംകോടതി ഉത്തരവ്. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുതന്നെയാണ് ഭീഷണിയെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു.
ദില്ലി വിമാനത്താവളത്തില്‍വെച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അടിച്ചതുമായി ബന്ധപ്പെട്ടാണ് ശശികല വാര്‍ത്തകളില്‍ സ്ഥാനം നേടുന്നത്. ജയലളിതയ്ക്കുവേണ്ടിയാണ് താന്‍ ശിവയെ അടിച്ചതെന്നായിരുന്നു ശശികല പറഞ്ഞിരുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ പേര് ചീത്തയാക്കിയെന്ന് ആരോപിച്ച് ശശികലെ ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതിന് പിന്നാലെയാണ് ജയലളിത തന്നെ അടിച്ചെന്നും പോലീസ് സംരക്ഷണം വേണമെന്നും ശശികല രാജ്യസഭയില്‍ ആവശ്യപ്പെട്ടത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് സംരക്ഷണം അനുവദിച്ചു നല്‍കിയില്ല. ഇതേ തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ആറ് ആഴ്ചത്തേക്കാണ് പോലീസ് സംരക്ഷണം. കൂടാതെ എംപിക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റ് കോടതി തടയുകയും ചെയ്തു. ശശികല ഒരു എംപിയാണെന്നും അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അപ്പക്‌സ് കോടതി നിരീക്ഷിച്ചു.
തിരുച്ചി ശിവയുമായുള്ള പ്രണയവും ഇതുസംബന്ധിച്ച വഴക്കുമാണ് വിമാനത്താവളത്തിലെ അടിയില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ശിവയുമൊത്തുള്ള ശശികലയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാവുകയും ചെയ്തു. ഇതിനിടെയാണ് വീട്ടുജോലിക്കാരി ലൈംഗിക പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ശശിലകയുടെ കുടുംബത്തിനെതിരെ പരാതി നല്‍കിയത്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.












Click it and Unblock the Notifications