കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ഹൈജാക്ക് ചെയ്യപ്പെട്ടു; വീണ്ടും ജുഡീഷ്യറിയുമായി പോരിന് കേന്ദ്ര നിയമ മന്ത്രി

Google Oneindia Malayalam News
kiren rijiju

ദില്ലി: സുപ്രീം കോടതി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്ന മുന്‍ ഹൈക്കോടതി ജഡ്ജിന്റെ വാദങ്ങള്‍ ഏറ്റുപിടിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. അവര്‍ ഭരണഘടനയെ ഹൈജാക്ക് ചെയ്ത് ജഡ്ജിമാരെ സ്വയം നിയമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ദില്ലി കോടതിയിലെ മുന്‍ ജഡ്ജി ആര്‍എസ് സോധിയാണ് ഇക്കാര്യം പറഞ്ഞത്. ഈ ജഡ്ജിന്റെ വീഡിയോ ഇന്റര്‍വ്യൂവിന്റെ വീഡിയോയും മന്ത്രി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഇതൊരു ജഡ്ജിയുടെ ശബ്ദമാണെന്ന് മന്ത്രി അവകാശപ്പെട്ടു. നിയമമുണ്ടാക്കാന്‍ കോടതിക്ക് അധികാരമില്ല. അവരല്ല അക്കാര്യം തീരുമാനിക്കുന്നതെന്നും സോധി പറയുന്നു.

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

പാര്‍ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരമുള്ളത്. എന്നാല്‍ ഇവിടെ സുപ്രീം കോടതി ആദ്യമായി ഭരണഘടന ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അത് തട്ടിയെടുത്ത ശേഷം സുപ്രീം കോടതി പറയുകയാണ്, ജഡ്ജിമാരെ ഞങ്ങള്‍ തന്നെ നിയമിക്കാമെന്ന്.

കേന്ദ്ര സര്‍ക്കാരിന് അതില്‍ യാതൊരു റോളുമില്ലെന്നും ജസ്റ്റിസ് സോധി പറഞ്ഞു. ഈ പരാമര്‍ശമാണ് മന്ത്രി ഏറ്റെടുത്തത്. ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇതേ അഭിപ്രായമാണ്. ഭരണഘടനയെയും, ജനവിധിയെയും തള്ളുന്നവരാണ് ഇതിന് പിന്നില്‍. അവര്‍ കരുതുന്നത് ഭരണഘടനയ്ക്കും മുകളിലാണ് തങ്ങളെന്നാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്

ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥ സൗന്ദര്യം അതിന്റെ വിജയമാണ്. ജനങ്ങള്‍ അവര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിലൂടെ ഭരിക്കുന്നു എന്നതാണ്. ജനപ്രതിനിധികള്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി നിയമങ്ങളുണ്ടാക്കുന്നു.

നമ്മുടെ ജുഡീഷ്യറി സ്വതന്ത്രമാണ്. നമ്മുടെ ഭരണഘടന പരമോന്നതമാണെന്നും മന്ത്രി കുറിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ കൊളിജീയത്തിന്റെ പേരില്‍ നടക്കുന്ന പോരിന്റെ തുടര്‍ച്ചയാണിത്.

പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍പറക്കുംതളിക വേഗസിലെത്തി, നാലിടങ്ങളില്‍ ദൃശ്യമായി, അന്യഗ്രഹജീവികളുമെത്തുമെന്ന് വിദഗ്ധന്‍

ജുഡീഷ്യല്‍ നിയമനങ്ങള്‍ സുപ്രീം കോടതിയുടെ പരിധിയില്‍ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍ കേന്ദ്രമാണ് ജഡ്ജിമാരെ നിയമിക്കുകയെന്നാണ് സര്‍ക്കാരിന്റെ വാദം.

ജനുവരി 20ന് സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിന്റെ എതിര്‍പ്പുകളെ പരസ്യമാക്കിയിരുന്നു. കൊളീജിയം നിര്‍ദേശിച്ച ചില പേരുകളെയാണ് കേന്ദ്രം എതിര്‍ത്തത്. സൗരഭ് കിര്‍പാല്‍, സോമശേഖര്‍ സുന്ദരേശന്‍, ജോണ്‍ സത്യന്‍ എന്നിവരുടെ പേരുകളാണ് വെട്ടാന്‍ നിര്‍ദേശിച്ചത്.

ഇതില്‍ അവസാനത്തെ രണ്ടുപേരുകളും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചവരാണ്. എന്നാല്‍ നിയമ മന്ത്രാലയത്തിന്റെ എതിര്‍പ്പുകളെ കൊളിജീയം തള്ളിക്കളഞ്ഞു. നേരത്തെ നിര്‍ദേശിച്ച അഞ്ച് കാര്യങ്ങളും കൊളീജിയം ആവര്‍ത്തിച്ചു.

വേഗത്തില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും കൊളീജിയം നിര്‍ദേശിച്ചിരുന്നു. അതേസമയം നിയമ മന്ത്രിയുടെ ട്വീറ്റിന് മണിക്കൂറുകള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.

English summary
supreme court hijacked constitution, law minister reiterated former delhi hc judge's view
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X