Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതിയില്‍ ഷൂ ഏറ്; നാടകീയ സംഭവം, വിമര്‍ശിച്ച് മുഖ്യമന്ത്രി

സുപ്രീംകോടതിയില്‍ നാടകീയ സംഭവം. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ് അഭിഭാഷകന്‍. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് ഷൂ എറിഞ്ഞത്. ചീഫ് ജസ്റ്റിന് തൊട്ടടുത്തിരുന്ന ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അടുത്തുകൂടെ ഷൂ കടന്നുപോയി. താങ്കളെ അല്ല ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റിസിനെ ആണ് എറിഞ്ഞതെന്നും രാകേഷ് കിഷോര്‍ പറഞ്ഞുവെന്ന് ദൃക്‌സാക്ഷിയായ അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് കോടതി നടപടികള്‍ തുടങ്ങിയ വേളയിലാണ് സംഭവം. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സുപ്രീംകോടതിയുടെ അകത്ത് ചീഫ് ജസ്റ്റിസിനെ ഷൂ എറിയുന്നത്. അക്രമിയെ ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയി. സനാതന ധര്‍മത്തെ അപമാനിച്ചാല്‍ സഹിക്കില്ല എന്ന് ഇയാള്‍ ഈ വേളയില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഷൂ രണ്ട് ജഡ്ജിമാരുടെ ശരീരത്തിലും പതിച്ചില്ല.

cji brgavai shoe throw-

പ്രതിയെ ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയ പിന്നാലെ കോടതി നടപടികള്‍ തുടര്‍ന്നു. അതൊന്നും കാര്യമാക്കേണ്ടെന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നീട് ചീഫ് ജസ്റ്റിസ് കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. 2011 മുതല്‍ ബാര്‍ അസോസിയേഷന്‍ അംഗമാണ് പ്രതി എന്ന് അഭിഭാഷകനായ രോഹിത് പാണ്ഡെ പറഞ്ഞു. പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹര്‍ജി കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇത്തരം ഹര്‍ജി സമര്‍പ്പിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. താങ്കള്‍ വിഷ്ണു ഭക്തനല്ലേ, കാര്യങ്ങള്‍ പ്രതിഷ്ഠയോട് പോയി പറയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ താന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് എന്ന് ചീഫ് ജസ്റ്റിസ് മയപ്പെടുത്തുകയും ചെയ്തു. ഇതാണ് ഷൂ ഏറിന് കാരണമായ സംഭവം എന്ന് കരുതപ്പെടുന്നു.

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം: സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത്. ബഹു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു.

സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാന്‍ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്.

വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങള്‍. ആര്‍എസ്എസും അതിന്റെ പരിവാരവും നൂറു വര്‍ഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാന്‍ മടിച്ചിട്ടില്ലാത്ത വര്‍ഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയില്‍ ഇന്നുണ്ടായത്. ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+