രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ണായക തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
124 എ വകുപ്പ് പ്രകാരമുള്ള നിരവധി ക്രിമിനല്‍ നടപടികളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പുകളെ തള്ളിയാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് പിഎസ് നരസിംഹ, മനോജ് മിശ്ര എന്നിവരും മൂന്നംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു. കേദാര്‍ നാഥ് സിംഗും ബീഹാര്‍ സര്‍ക്കാരും തമ്മിലുള്ള കേസില്‍ അഞ്ചംഗ ബെഞ്ച് 1962ല്‍ ഈ നിയമത്തെ ശരിവെച്ചതാണ്. ഈ സാഹചര്യത്തില്‍ മൂന്നംഗ ബെഞ്ച് ഈ വിഷയത്തില്‍ വിധി പറയുന്നത് അനുയോജ്യമായ കാര്യമല്ല. അഞ്ചംഗ ബെഞ്ച് തന്നെ തീരുമാനമെടുക്കുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

പുതിയ നിയമം മുന്‍കാല കേസുകളെ ബാധിക്കില്ലെന്നും സോളിസിറ്റര്‍ ജനറലിന്റെ വാദം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 2022 മേയ് മാസത്തിലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് രാജ്യദ്രോഹ നിയമം ചുമത്തുന്നത് നിര്‍ത്തലാക്കിയരുന്നു. മൗലികാവകാശങ്ങളെ കുറിച്ചുള്ള അന്നത്തെ സങ്കുചിത ധാരണയുടെ അടിസ്ഥാനത്തിലാണ് കേദര്‍ നാഥ് കേസിലെ വിധിയെന്ന് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ചില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കടുത്ത എതിര്‍പ്പുകളായിരുന്നു ഉയര്‍ത്തിയത്. പാര്‍ലമെന്റില്‍ ഇതേ വിഷയത്തില്‍ നിയമനിര്‍മാണം നടക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രം ചൂണ്ടിക്കാണിച്ചത്. ഈ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. പാര്‍ലമെന്റ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് വരെ കോടതി ഉത്തരവ് പുറപ്പെടുവിക്കരുതെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീം കോടതി ഈ അഭ്യര്‍ത്ഥന തള്ളുകയായിരുന്നു.
പുതിയ ബില്‍ നിയമം ആയാലും ഐപിസി 124 എ പ്രകാരമുള്ള മുന്‍കാല കേസുകളെ ബാധിക്കില്ലെന്നും, പുതിയ ശിക്ഷാ നിയമം ഭാവിയില്‍ മാത്രമേ ബാധകമാവൂ എന്നും ബെഞ്ച് വ്യക്തമാക്കി.ഭാരതീയ ന്യായ സംഹിത ബില്‍ എന്ന പുതിയ നിയമമാണ് ഐപിസിക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്നത്.
ഇതാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. ഇതില്‍ 124 എ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ 150ാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ബില്ലില്‍രാജ്യദ്രോഹം എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന കുറ്റമായിട്ടാണ് ഇത് വിവരിക്കുന്നത്.












Click it and Unblock the Notifications