പൗരത്വ നിയമത്തിന് തല്ക്കാലം സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ പൗരത്വ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9 ന് വാദം കേള്‍ക്കും എന്നും സുപ്രീം കോടതി അറിയിച്ചു. ഹര്‍ജികളില്‍ മറുപടി നല്കാന് ഏപ്രില്‍ 8 വരെ മൂന്നാഴ്ചത്തെ സമയവും കോടതി കേന്ദ്ര സര്‍ക്കാരിന് നല്കി. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് 237 ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗും പ്രതിപക്ഷ നേതാക്കളായ കോണ്‍ഗ്രസിന്റെ ജയറാം രമേശും തൃണമൂലിന്റെ മഹുവ മൊയ്ത്രയും ആണ് പൗരത്വ നിയമം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

വിവേചനപരവും മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ആരോപിച്ച് സിഎഎ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതിന്റെ വെല്ലുവിളികള്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ എതിര്‍ക്കില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ ഉത്തരവിടണം എന്നായിരുന്നു ആവശ്യം.
പൗരത്വ നിയമം നടപ്പാക്കില്ല എന്ന് കേരളവും തമിഴ്നാടും പശ്ചിമ ബംഗാളം നിലപാടെടുത്തിട്ടുണ്ട്. അതേസമയം സിഎഎ ഭരണഘടനാവിരുദ്ധമല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പൗരത്വം തേടാന്‍ സഹായിക്കുന്നതാണ് പ്രസ്തുത നിയമം.
ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ രാജ്യത്ത് പ്രവേശിച്ചാവരാണെങ്കില്‍ പൗരത്വത്തിന് യോഗ്യരായിരിക്കും. എന്നാല്‍ പട്ടികയില്‍ നിന്ന മുസ്ലീങ്ങളെ ഒഴിവാക്കിയത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പാര്‍ലമെന്റ് നിയമം പാസാക്കി നാല് വര്‍ഷം കഴിഞ്ഞിട്ടും പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. ഇത് തിരഞ്ഞെടുപ്പ് ധ്രുവീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications