ദീർഘകാലം ലിവ് ഇൻ റിലേഷനിലുള്ള സ്ത്രീക്ക് ബലാത്സംഗ കുറ്റം ആരോപിക്കാൻ കഴിയില്ല; സുപ്രീം കോടതി
ന്യൂഡൽഹി: ദീർഘകാലമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീക്ക് പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനുള്ള അവകാശത്തെ കുറിച്ച് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഇത്തരം കേസുകളിൽ സ്ത്രീകൾക്ക് പങ്കാളി വിവാഹ വാഗ്‌ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്ന് അവകാശപ്പെടാനാവില്ലെന്നാണ് സുപ്രീം കോടതി ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നത്.
ഇത്തരം കേസുകളിൽ ശാരീരിക ബന്ധങ്ങൾ വിവാഹ വാഗ്‌ദാനത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് തീർത്തും പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക നിരീക്ഷണം.

തന്നെ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ 16 വർഷമായി പ്രതിയുമായി ലൈംഗികബന്ധം പുലർത്തിയിരുന്നുവെന്ന ലക്ച്ചറർ ആയ യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
രണ്ട് വ്യക്തികളും നല്ല വിദ്യാഭ്യാസം നേടിയവരാണെന്നും പരസ്‌പര സമ്മതത്തോടെയുള്ള ബന്ധം നിലനിർത്തുന്നവരാണെന്നും വിവിധ നഗരങ്ങളിൽ നിയമനം ലഭിച്ചപ്പോഴും പരസ്‌പരം വസതികൾ സന്ദർശിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്ക് ഇടയിലെ പ്രണയബന്ധത്തിനോ ലിവ്-ഇൻ റിലേഷനോ ഉലഞ്ഞുപോയതാവാം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.
ഇത്രയും നീണ്ട കാലയളവ് തന്നെയാണ് കോടതിയെ ഹർജി തള്ളാൻ പ്രേരിപ്പിച്ച ഘടകം. വിവാഹ വാഗ്‌ദാനത്തിന്റെ മറവിൽ പരാതിക്കാരൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഒരു കോണിലും പ്രതിഷേധം ഉയർത്താതെ 16 വർഷത്തോളം പരാതിക്കാരന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കക്ഷികൾക്കിടയിൽ ലൈംഗികബന്ധം അനിയന്ത്രിതമായി തുടർന്ന 16 വർഷത്തെ നീണ്ട കാലയളവ്, ബന്ധത്തിൽ ഒരിക്കലും ബലപ്രയോഗത്തിന്റെയോ വഞ്ചനയുടെയോ അംശം ഇല്ലെന്ന നിഗമനത്തിലെത്താൻ പര്യാപ്‌തമാണെന്നും കോടതി പറഞ്ഞു. ഈ നിരീക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാതിക്കാരിയുടെ ഹർജി തള്ളിയത്.
തെറ്റായ വാഗ്‌ദാനമാണെങ്കിലും, ബന്ധത്തിന്റെ ദൈർഘ്യം പ്രതി തന്നെ വിവാഹം കഴിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മതം നൽകിയതെന്ന പരാതിക്കാരിയുടെ വാദത്തെ ദുർബലപ്പെടുത്തിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ദീർഘകാലത്തേക്ക് ബന്ധം തുടരുമ്പോൾ ഇത്തരം അവകാശവാദങ്ങളുടെ യുക്തി ഇല്ലാതാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications