അഗ്നിപഥ് പദ്ധതിയുടെ സാധുത സുപ്രീം കോടതി ശരിവച്ചു
സായുധ സേനയിലെ റിക്രൂട്ട്‌മെന്റിനുള്ള അഗ്നിപഥ് പദ്ധതിയുടെ സാധുത സുപ്രീം കോടതി ശരിവച്ചു. പദ്ധതി ഏകപക്ഷീയമല്ലെന്നും പൊതുതാൽപ്പര്യമാണ് മറ്റ് പരിഗണനകളെക്കാൾ കൂടുതലെന്നും പറഞ്ഞു. ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച രണ്ട് അപ്പീലുകൾ തള്ളി.
അഗ്‌നിപഥ് പദ്ധതിക്കെതിരായ കേസിൽ അഗ്‌നിപഥ് പദ്ധതി ശരിവെച്ച് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പദ്ധതിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിക്കെതിരായ എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വെച്ചാണ് പദ്ധതിയെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു.

സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്‌നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിർത്തി വെച്ചതിനെതിരായ ഹർജിയും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
Astrological tips: സൂര്യദേവനും ലക്ഷ്മീദേവിയും അനുഗ്രഹിക്കും; ഭാഗ്യം തേടിവരാൻ ചെയ്യേണ്ടത് ഇക്കാര്യം
കേന്ദ്രസർക്കാർ 2022 ജൂൺ 14-ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. അഗ്‌നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹർജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്‌മെന്റുകൾ ഒറ്റയടിക്ക് നിർത്തലാക്കിയ നടപടി തെറ്റാണെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഹർജികൾ തള്ളണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.
അൻപതിനായിരം യുവാക്കളെ ഓരോ വർഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കുന്നതാണ് അഗ്‌നിപഥ് പദ്ധതി. ടൂർ ഓഫ് ഡ്യൂട്ടി മാത്യകയിലുള്ള സൈനിക സേവനത്തിലൂടെ പതിനേഴര മുതൽ 21 വയസു വരെ പ്രായമുള്ളവർക്ക് സൈന്യത്തിൽ ചേരാൻ പദ്ധതി വഴി അവസരം ലഭിക്കും. പദ്ധതി പ്രകാരം എത്തുന്നവരെ അഗ്‌നിവീർ എന്നാകും വിളിക്കുക. ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. 30000 രൂപ മാസ ശമ്പളവുമുണ്ടാകും.












Click it and Unblock the Notifications