Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ജിക്കല്‍ സ്‌ട്രൈക്ക്: പാക് മാധ്യമങ്ങളെ തള്ളി ഇന്ത്യ, പാകിസ്താന്റേത് അടിസ്ഥാന രഹിതമായ വാദം!!!

ദില്ലി: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കബൡപ്പിക്കല്‍ മാത്രമാണെന്ന വാദം തള്ളി ഇന്ത്യ. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നത് അംഗീകരിക്കാന്‍ തയ്യാറാവാത്ത പാക് വാദങ്ങള്‍ക്ക് പിന്നാലെയാണ് മാധ്യമങ്ങളും ഇന്ത്യയ്‌ക്കെതിരെ പ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക് ഭീകരസംഘടനകള്‍ക്കേറ്റ ആഘാതം മറച്ചുവയ്ക്കാനുള്ള പാക് ശ്രമത്തിന്റെ ഭാഗമാണ് പാക് മാധ്യമങ്ങളുടെ വിഷയത്തിലുള്ള ഇടപെടലുകളും.

പാക് മാധ്യമങ്ങള്‍

പാക് മാധ്യമങ്ങള്‍

പാക് ദിനപത്രമായ ന്യൂസ് ഇന്റര്‍നാഷണ്‍ പാകിസ്താനാണ് സെപ്തംബര്‍ 28ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയുടെ വാദം മാത്രമാണെന്നും ഇന്ത്യ കബളിപ്പിക്കുകയാണെന്നും ആരോപിച്ച് വാര്‍ത്ത നല്‍കിയത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന

വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് പാക് മാധ്യമം ന്യൂസ് ഇന്റര്‍നാഷണല്‍ പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ഔദ്യോഗിക പ്രസ്താവനയിറക്കിയത്.

ജര്‍മന്‍ അംബാസഡര്‍

ജര്‍മന്‍ അംബാസഡര്‍

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം വിദേശകാര്യ സെക്രട്ടറി നടത്തിയ യോഗത്തില്‍ ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നേ ഉള്‍പ്പെടെയുള്ള അംബാസഡര്‍മാര്‍ പങ്കെടുത്തിരുന്നു. ഇതിനെ വളച്ചൊടിച്ച പാക് മാധ്യമം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നതായി സ്ഥിരീകരിക്കപ്പെട്ടിലല്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഗോള തമാശയായി

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഗോള തമാശയായി

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന ഇന്ത്യയുടെ വാദത്തിന് തിരിച്ചടി നല്‍കുന്ന പ്രതികരണമാണ് വിദേശകാര്യ സെക്രട്ടറി നടത്തിയതെന്നും അതോടെ ഇന്ത്യയുടെ വാദം ആഗോള തമാശയായി മാറിയെന്നുമാണ് പാക് മാധ്യമം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നത്.

 ഉറി ആക്രമണത്തിനുള്ള തിരിച്ചടി

ഉറി ആക്രമണത്തിനുള്ള തിരിച്ചടി

ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിലുള്ള ഇന്ത്യയുടെ പ്രതികാരമായിരുന്നു പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ഏഴ് ഭീകരകേന്ദ്രങ്ങള്‍

ഏഴ് ഭീകരകേന്ദ്രങ്ങള്‍

പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. 38 ഓളം പാക് ഭീകരരാണ് സെപ്തംബര്‍ 28ന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+