Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി പാര്‍ട്ട് ടൈം 'പ്ലേ ബോയ്': സുവര്‍ണാവസരം കേട്ട് അപേക്ഷിച്ച് യുവാക്കള്‍, ഒടുവില്‍ സംഭവിച്ചത്

ദില്ലി: തൊഴില്‍ വാഗ്ദാനങ്ങല്‍ നല്‍കി പണം തട്ടുന്ന സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസേനെ നമ്മള്‍ കേള്‍ക്കാറുണ്ട്. എത്ര ബോധവത്കരണം നടത്തിയാലും ചിലര്‍ ഇന്നും ആ തട്ടിപ്പിന് ഇരയായി പൊലീസിനെ സമീപിക്കും. അങ്ങനെ നടന്ന ഒരു തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണ ഉന്നത കമ്പനികളിലേക്കും സര്‍ക്കാര്‍ പോസ്റ്റിലേക്കും ജോലി നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍ ഇത്തവണ കുറച്ച് കൗതുകരമായ ജോലിയാണ്.

1

യുവാക്കള്‍ക്ക് പ്ലേ ബോയിയായി ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഈ സംഘം പണം തട്ടിയത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം വലയിലാക്കിയത് നൂറോളം യുവാക്കളെയാണ്. ദില്ലിയിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ കോള്‍ സെന്റര്‍ സജ്ജീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

2

ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിന്‍ഡറും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് സംഘം ആദ്യം ഒരു പരസ്യം പ്രചരിപ്പിച്ചു. ആ പരസ്യത്തില്‍ കുറിച്ചത് ഇങ്ങനെയാണ്. 20000 രൂപയും അതില്‍ കൂടുതലും നിങ്ങള്‍ക്ക് പാര്‍ട്ട്‌ടൈമായി സമ്പാദിക്കാം. എസ്‌കോര്‍ട്ട് സേവനം ആസ്വദിക്കൂ. ഉയര്‍ന്ന പ്രൊഫൈലിലുള്ളവര്‍ നിങ്ങളെ തേടിയെത്തുമെന്നാണ് പരസ്യത്തില്‍ പറഞ്ഞത്.

3

ഈ പരസ്യം കേട്ട് യുവാക്കള്‍ നിരവധി പേരാണ് ഇവരെ പണവുമായി സമീപിച്ചത്. സംഭവത്തില്‍ ഉദിത് മെഹ്റ, നേഹ ഛബ്ര, അര്‍ച്ചന അഹൂജ, സൂത്രധാരന്‍ ശുഭം അഹൂജ എന്നിവരെ ദില്ലിയിലെ ഹരി നഗറിലെ രണ്ട് മുറി അപ്പാര്‍ട്ട്മെന്റില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

4

മാനഹാനി പേടിച്ച് യുവാക്കള്‍ ആരും പരാതി നല്‍കാത്തതാണ് ഇവരുടെ തട്ടിപ്പ് നീണ്ടു പോകാന്‍ പ്രധാന കാരണമായത്. ഈ പരസ്യം കണ്ട് ഇവരുടെ പദ്ധതിയില്‍ ചേര്‍ന്ന അവനീത് സിംഗ് സന്ധുവാണ് പറ്റിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്. പരസ്യത്തില്‍ പറഞ്ഞത് അനുസരിച്ച് പുരുഷ മസാജര്‍ എന്ന തസ്തികയിലേക്കാണ് ഇയാള്‍ അപേക്ഷിച്ചത്.

5

സന്ധു ഇവരുടെ പരസ്യം കണ്ട് അപേക്ഷിച്ചതിന് പിന്നാലെ സംഘത്തിലെ ഒരാള്‍ ഇയാളെ ബന്ധപ്പെട്ടു. ഇയാളില്‍ നിന്നും ഫോട്ടോയും മറ്റ് വിവരങ്ങളും ശേഖരിച്ചു. തൊട്ടടുത്ത ദിവസം ക്ലയിന്റ് റെഡിയായെന്നും രജിസ്‌ട്രേഷന്‍ ഫീ, മസാജ് കിറ്റ്, ഹോട്ടല്‍ വാടക എന്നിവയ്ക്കായി 47,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു.

6

അവ്‌നീത് കയ്യിലെ സ്വര്‍ണം പണയം വച്ച് സംഘം ആവശ്യപ്പെട്ട തുക നല്‍കി. എന്നാല്‍ പണം കൈമാറിയിട്ടും ഇവരില്‍ നിന്നും മറ്റ് വിവരങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെയാണ് താന്‍ പറ്റക്കപ്പെട്ടെന്ന് മനസിലായത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

7

നൂറോളം പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവരാരരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. ദില്ലിയില്‍ ഇത്തരത്തിലുള്ള ഒട്ടേറെ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+