അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ വിവരങ്ങള്‍ കൈയ്യിലുണ്ട്, ഞെട്ടിച്ച് സുവേന്ദു, പോലീസുകാര്‍ക്കും ഭീഷണി
കൊല്‍ക്കത്ത: ബംഗാളില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഞെട്ടിച്ച വീഡിയോ പുറത്ത്. മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ കൈവശമുണ്ടെന്നാണ് സുവേന്ദു അവകാശപ്പെടുന്നത്. അഭിഷേകിന്റെ ഫോണ്‍ താന്‍ ചോര്‍ത്തിയെന്നും സുവേന്ദു പറയുന്നുണ്ട്. പെഗാസസ് നേരത്തെ അഭിഷേകിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുവേന്ദുവിന്റെ ഞെട്ടിച്ച വീഡിയോ പുറത്തുവന്നത്. ബിജെപിയുടെ പൊതുപരിപാടിയില്‍ വെച്ചായിരുന്നു ഈ പരാമര്‍ശം വന്നത്.

മമതയെ അമ്മായിയെന്നും അഭിഷേകിനെ അനന്തരവനെന്നും വിളിച്ചാണ് ഈ യോഗത്തില്‍ സുവേന്ദു സംസാരിച്ചത്. അതേസമയം പോലീസുകാരെയും സുവേന്ദു ഭീഷണിപ്പെടുത്തി. ഈസ്റ്റ് മേദിനിപൂരിലെ എസ്പി അമര്‍നാഥിന്റെ ഫോണ്‍ കോളുകളും ചോര്‍ത്തിയെന്ന് സുവേന്ദു ഈ യോഗത്തില്‍ പറയുന്നുണ്ട്. സൂക്ഷിച്ച് കളിച്ചോളാനായിരുന്നു സുവേന്ദുവിന്റെ മുന്നറിയിപ്പ്. ഒരു ചെറിയ പയ്യന്‍ ഇവിടെ എസ്പിയായി വന്നിട്ടുണ്ട്. എന്തിനാണ് അവന്‍ വന്നതെന്ന് എനിക്കറിയാം. ഞാനൊരു മുതിര്‍ന്ന നേതാവാണ്. അതുകൊണ്ട് എല്ലാ കാര്യവും അറിയാം.
നീ കേന്ദ്ര സര്‍വീസിലുള്ള ഉദ്യോഗസ്ഥനാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് കൂടുതല്‍ കൈവിട്ട കളിവേണ്ട. അങ്ങനെയുള്ള കാര്യങ്ങളുണ്ടായാല്‍ കശ്മീരിലെ അനന്ത്‌നാഗിലോ ബാരാമുള്ളയിലോ ആയിരിക്കും നീ എത്തുകയെന്നും സുവേന്ദു മുന്നറിയിപ്പ് നല്‍കി. എന്റെ കൈയ്യില്‍ എല്ലാ ഫോണ്‍ രേഖകളുമുണ്ട്. അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ നിന്ന് പോകുന്നവരുടെ രേഖകളാണ് അത്. നിങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെങ്കില്‍, ഞങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരുണ്ടെന്ന് ഓര്‍ക്കണമെന്നും സുവേന്ദു പറഞ്ഞു. അതേസമയം കള്ളക്കേസുകള്‍ എടുത്ത് ദേശീയ ശക്തികളെ തടയാന്‍ നിങ്ങള്‍ക്കാവില്ല. സിബിഐ അന്വേഷണത്തിന് താന്‍ ആവശ്യപ്പെടുകയാണെന്നും സുവേന്ദു പറഞ്ഞു.
Recommended Video
അതേസമയം തൃണമൂല്‍ സുവേന്ദുവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബംഗാള്‍ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തു. എസ്പിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷും സുവേന്ദുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുവേന്ദുവിനെതിരെ വേറെ പല കേസുകളും പോലീസിലുണ്ട്. ടാര്‍പോളിന്‍ മോഷണ കേസില്‍ സുവേന്ദുവിന്റെ പങ്ക് പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സുവേന്ദുവിന്റെ തന്നെ സുരക്ഷാ ഗാര്‍ഡിന്റെ ദുരൂഹമായ മരണത്തിലും അദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്.












Click it and Unblock the Notifications