താലിബാന്‍ ഡാനിഷിനെ തിരിച്ചറിഞ്ഞ് ക്രൂരമായി കൊല്ലപ്പെടുത്തി, മൃതദേഹം വികൃതമാക്കി, വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടേത്് താലിബാന്‍ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. ഏറ്റുമുട്ടലിനിടെയുണ്ടായ മരണമല്ലെന്നും താലിബാന്‍ ആളെ മനസ്സിലാക്കി നടത്തിയ ക്രൂരമായ കൊലപാതകമാണ് ഇതെന്ന് അമേരിക്കന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച രിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയാണ് സൈന്യത്തിനൊപ്പമുള്ളതെന്ന് താലിബാന്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനനുസരിച്ചാണ് പ്ലാന്‍ തയ്യാറാക്കി സിദ്ദീഖിയെ വധിച്ചത്.

കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോഴാണ് സിദ്ദീഖി കൊല്ലപ്പെട്ടത്. താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ രണ്ടിടത്തേക്ക് ഭിന്നിപ്പിച്ചിരുന്നു. ഇതോടെ സൈന്യത്തിലെ ടോപ് കമാന്‍ഡര്‍ അടക്കമുള്ളവരുടെ സേവനം സിദ്ദിഖിക്ക് ലഭിക്കാതെയായി. മൂന്ന് അഫ്ഗാന്‍ ട്രൂപ്പുകള്‍ക്കൊപ്പമായിരുന്നു പിന്നീട് സിദ്ദിഖ് സഞ്ചരിച്ചിരുന്നു. ഇതിനിടെയുണ്ടായ ആക്രമണത്തില്‍ ഡാനിഷിന് പരുക്കേല്‍ക്കുകയും ചെയ്തു.
Recommended Video
ഡാനിഷിന് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനായി സമീപത്തുള്ള പള്ളിയിലേക്ക് സൈനികര്‍ അദ്ദേഹത്തെ കൊണ്ടുവന്നിരുന്നു. അധികം വൈകാതെ ഈ വാര്‍ത്ത എല്ലായിടത്തും പരന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ പള്ളിയിലുണ്ടെന്ന് താലിബാനും അറിഞ്ഞു. ഇതോടെ അവിടെയും ആക്രമണം നടന്നു. പ്രാദേശികമായ അന്വേഷണത്തില്‍, ഈ പള്ളിയിലെ താലിബാന്‍ ആക്രമണം നടത്തിയത് സിദ്ദിഖി ഉള്ളത് കൊണ്ട് മാത്രമാണെന്ന് പറയുന്നു. താലിബാന്‍ പിടിയാലാവുമ്പോള്‍ സിദ്ദിഖിക്ക് ജീവനുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഡാനിഷ് സിദ്ദിഖി തന്നെയാണെന്ന് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെടുത്തിയത്. കൂടെയുള്ളവരും കമാന്‍ഡറും മറ്റ് സൈനികരും സിദ്ദിഖിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ കൊല്ലപ്പെട്ടു.
സിദ്ദിഖിയുടെ മരണശേഷവും ഇവര്‍ ക്രൂരത തുടര്‍ന്നു. മുഖം വികൃതമാക്കിയിട്ടുണ്ട്. ഇതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. താലിബാന്‍ സിദ്ദിഖിയുടെ തലയ്ക്ക് അടിക്കുകയും, തുടര്‍ന്ന് തുരുതുരാ വെടിവെക്കുകയുമായിരുന്നുവെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്കിള്‍ റൂബിന്‍ പറഞ്ഞു. യുദ്ധ നിയമങ്ങളൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നത്. നേരത്തെ സിദ്ദിഖിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ അവഹേളിക്കുന്ന സമീപനമാണ് താലിബാന്‍ സ്വീകരിച്ചതെന്ന് അഫ്ഗാന്‍ സൈനിക കമാന്‍ഡറും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് താലിബാന്റെ നിലപാട്.












Click it and Unblock the Notifications