കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് രണ്ടിന്, പ്രതീക്ഷയോടെ സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. തമിഴ്‌നാട് ഏറെ കുറെ പ്രതീക്ഷ ദിനം കൂടിയാണിത്. ഈ വര്‍ഷം തുടക്കം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന നിലയില്‍ ഡിഎംകെയും അണ്ണാ ഡിഎംകെയും പോരാട്ടം തുടങ്ങിയിരുന്നു. അതുകൊണ്ട് ഏറ്റവും നേരത്തെ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് രണ്ട് പാര്‍ട്ടികളും ലക്ഷ്യമിട്ടത്. ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്താന്‍ കൂടി ലക്ഷ്യമിടുന്ന തിരഞ്ഞെടുപ്പാണ് ഇത്.

1

പോളിംഗ് സമയം ഒരു മണിക്കൂറോളം നീട്ടിയിട്ടുണ്ട്. കൊവിഡ് സാഹചര്യം അടക്കം വിലയിരുത്തിയാണ് ഈ നീക്കം. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 824 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരത്തിന് ഒരുങ്ങുന്നത്. മൊത്തം 18.68 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം, അസം, പുതുച്ചേരി, എന്നീ സംസ്ഥാനങ്ങളിലായി ഉള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. അസമില്‍ മൂന്ന് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം മാര്‍ച്ച് 27ന് നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രില്‍ ആറിനും നടക്കും. എല്ലാ സംസ്ഥാനത്തും മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ ആറിന് തന്നെയാണ് തിരഞ്ഞെടുപ്പ്. പുതുച്ചേരിയിലും ഈ ദിനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. ബംഗാളില്‍ എട്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

തമിഴ്‌നാട്ടില്‍ ഇത്തവണ സ്റ്റാലിന് ജയിക്കേണ്ട തിരഞ്ഞെടുപ്പാണിത്. പത്ത് വര്‍ഷമായി അവര്‍ സംസ്ഥാനത്ത് അധികാരത്തിന് പുറത്താണ്. ജയലളിതയുടെ കരുത്തില്‍ തുടര്‍ച്ചയായ പത്ത് വര്‍ഷം ്അണ്ണാഡിഎംകെ അധികാരം പിടിച്ചു. കഴിഞ്ഞ തവണ അണ്ണാഡിഎംകെ 124 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് ആകെ നേടാനായത് 105 സീറ്റാണ്. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനിടയിലാണ് രണ്ട് പാര്‍ട്ടികളും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം തന്നെ ഡിഎംകെ നടത്തിയിരുന്നു. ഇത്തവണ ഡിഎംകെ അധികാരം പിടിക്കുമെന്നാണ് പ്രതീക്ഷ.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
tamil nadu assembly election will go to polls on april 6 says election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X