കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ദു:ഖാചരണം; സ്‌കൂളുകളും കോളേജുകളും 7 ദിവസം അടഞ്ഞു കിടക്കും

ജയലളിതയുടെ മരണത്തില്‍ ഏഴ് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

  • By Akshay
Google Oneindia Malayalam News

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് ഏഴ് ദിവസത്തെ ദു:ഖാചരണത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ എല്ലാ കോളേജുകളും സ്‌കൂളുകളും ഏഴ് ദിവസം അടഞ്ഞു കിടക്കും. തിങ്കളാഴ്ച രാത്രി 11.30 ഓടു കൂടിയാണ് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചത്. മൃതദേഹം മുഖ്യമന്ത്രിയുടെ വസതിയായ പയസ് ഗാര്‍ഡനില്‍ എത്തിക്കും.

Jayalalithaa

പ്രമുഖ നേതാക്കള്‍ പയസ് ഗാര്‍ഡനിലെത്തി അന്ത്യോപചാരം അര്‍പ്പിക്കും. ജനകീയനേതാവിനെ നഷ്ടമായെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു ജയലളിതയെന്ന് നരേന്ദ്രമോദി പറഞ്ഞു. കേരളത്തോട് മമത പുലര്‍ത്തുന്ന നേതാവാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സിനിമയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും നായകനായ എംജിആര്‍ മരിച്ച അതേ മാസത്തില്‍ തന്നെയാണ് ജയലളിതയും അന്തരിച്ചത്. തമിഴ്മക്കളുടെ എല്ലാമെല്ലാമായ എംജിആറിനൊപ്പം ചേര്‍ത്തുവെച്ച പേരാണ് അവര്‍ക്ക് ജയലളിത. അതുകൊണ്ട് തന്നെ എംജിആറിന്റെ ഓര്‍മ്മകളില്‍ നട്ടുനനച്ച് വളര്‍ത്തിയെടുത്ത അണ്ണാ ഡിഎംകെ പാര്‍ട്ടിയിലും അധികാര കസേരയിലും എതിരാളിയില്ലാതെ വളരാന്‍ ജയലളിതയ്ക്കായത്.

English summary
Tamil Nadu government announce 7 days of mourning. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് ഏഴ് ദിവസത്തെ ദു:ഖാചരണത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X