Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ കപ്പല്‍ ജീവനക്കാര്‍ അറസ്റ്റില്‍

തൂത്തുക്കുടി: ആയുധങ്ങളുമായി അനുമതിയില്ലാതെ ഇന്ത്യുടെ സമുദ്രാതിര്‍ത്തിയില്‍ കടന്ന അമേരിക്കന്‍ കപ്പലില്‍ ഉണ്ടായിരുന്ന മുഴിവന്‍ പേരേയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പോലീസിന്‍റെ ക്യു ബ്രാഞ്ച് സംഘമാണ് കപ്പലില്‍ ഉണ്ടായിരുന്ന 35 പേരെ അറസ്റ്റ് ചെയ്തത്.

അമേരിക്കന്‍ കപ്പലായ സീമാന്‍ ഗാാര്‍ഡ് ഓഹിയോ 2013 ഒക്ടോബര്‍ 12 നാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. അനുമതിയില്ലാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നതിനായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കപ്പില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു.

US Ship

തുടര്‍ച്ചയായി രണ്ട് ദിവസം ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കപ്പല്‍ ജീവനക്കാരെ ചോദ്യംചെയ്തിരുന്നു. ഇതിന് ശേഷം 20134 ഒകിടോബര്‍ 18 നാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്. ക്യു ബ്രാഞ്ച് എസ്പി ഭവനീശ്വരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ആയുധ നി.മ അനുസരിച്ചും, ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമം അനുസരിച്ചും ആണ് അറസ്റ്റ്.

31 തോക്കുകളും 5000 റൗണ്ട് വെടിയുണ്ടകളും കപ്പില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടേയും അവരുടെ തൂത്തുക്കുടിയിലെ ഏജന്റിന്റേയും പാസ്‌പോര്‍ട്ടുകള്‍ പോലീസ് കണ്ടുകെട്ടി.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നായിരുന്നു കപ്പല്‍ അധികൃതര്‍ ഇതുവരേയും പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ഈ വാദം തള്ളിക്കളഞ്ഞു. തൂത്തുക്കുടി തുറമുഖത്തില്‍ നിന്ന് 10.48 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വച്ചാണ് തകപ്പല്‍ പിടികൂടിയതെന്ന് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കപ്പലുകള്‍ക്ക് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അമേരിക്കന്‍ ഏജന്‍സിയായ അഡ്വന്‍ഫോര്‍ട്ടിന്റേതാണ് കപ്പല്‍. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് കപ്പല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിടിയിലാകുന്നതിന് ഒരു മാസം മുമ്പ് ഈ കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. എന്നാല്‍ കപ്പലില്‍ ആയുധങ്ങള്‍ ഉള്ള കാര്യം അപ്പോഴും വ്യക്തമാക്കിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+