Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവരെന്നെ വേട്ടയാടുകയാണ്, ഞാൻ ആത്മഹത്യ ചെയ്യില്ല'.ഇന്‍സ്റ്റഗ്രാം കുറിപ്പുമായി തനുശ്രീ ദത്ത

ബോളവുഡ് മാഫിയയില്‍ നിന്ന് ഭീഷണിയും, വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത. കടുത്ത മാനസിക സംഘര്‍ഷമാണ് താന്‍ അനുഭവിക്കുന്നത്. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നില്‍. ഭീഷണികളില്‍ ഭയന്ന് താൻ ആത്മഹത്യ ചെയ്യില്ലന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ തനുശ്രീ പറയുന്നു. മീടൂ കുറ്റവാളികളും താൻ തുറന്നുകാട്ടിയ എൻജിഒയുമാണ് ഇതിന് പിന്നിലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും തനുശ്രീ ആരോപിക്കുന്നു.

എന്നെ മാത്രം ലക്ഷ്യം വച്ചുള്ള ഭീഷണികളും ഉപദ്രവങ്ങളും കൂടുകയാണ്. ദയവായി ആരെങ്കിലും എന്തെങ്കിലും ചെയ്യൂ. കഴിഞ്ഞ വർഷം എന്റെ ബോളിവുഡ് അവസരങ്ങൾ അട്ടിമറിക്കപ്പെട്ടു, പിന്നീട് ഒരു വേലക്കാരിയെ ഉപയോഗിച്ച് എന്റെ കുടിവെള്ളത്തിൽ വിഷം ചേർത്ത് എനിക്ക് കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. തുടർന്ന് മെയ് മാസത്തിൽ ഉജ്ജയിനിലേക്ക് രക്ഷപ്പെട്ടപ്പോൾ എന്റെ വാഹനത്തിന്റെ ബ്രേക്ക് രണ്ടുതവണ തകരാറിലായി അപകടമുണ്ടായി, ഞാൻ കഷ്ടിച്ച് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.' തനുശ്രീ പോസ്റ്റില്‍ പറയുന്നു.

1

ബോളിവുഡ് മാഫിയയും മുംബൈയിലെ പഴയ ചില രാഷ്ട്രീയ സംഘങ്ങളും ദേശവിരുദ്ധ ശക്തികളുമാണ് ഇതുപോലെ ഒരാളെ ദ്രോഹിക്കുക. മീ ടൂവിലൂടെ ഞാന്‍ മുഖംമൂടിയഴിച്ചവരാണ് അതിന് പിറകിലെന്ന് കരുതുന്നു.നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. നീതിയ്ക്ക് വേണ്ടി നിലകൊണ്ടാല്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നിടത്താണ് നമ്മള്‍ ഉള്ളതെന്നും കുറിപ്പില്‍ തനുശ്രീ പറയുന്നു.

2

താൻ ആത്മഹത്യ ചെയ്യാൻ പോകുന്നില്ല.ഞാൻ എവിടെയും പോകുകയും ഇല്ല. എന്റെ കരിയർ മുമ്പത്തേക്കാൾ നന്നായി തുടരാൻ ഞാൻ ഇവിടെയുണ്ട് .
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണവും സൈനിക ഭരണവും സ്ഥാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ കാര്യങ്ങള്‍ ശരിക്കും കൈവിട്ടുപോകുന്നു. എന്നെപ്പോലുള്ള സാധാരണക്കാര്‍ കഷ്ടപ്പെടുന്നു. ഇവിടെ മാറ്റം സംഭവിക്കേണ്ടതുണ്ട്. ഇന്ന് ഞാനാണ്, നാളെ നീയും ആകാം. തനുശ്രീ പോസ്റ്റില്‍ കുറിക്കുന്നു.

3

ഇന്ത്യയില്‍ മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച ആളുകളില്‍ ഒരാളാണ് തനുശ്രീ.2018ല്‍ നടന്‍ നാന പടേക്കറിനെതിരെയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍ തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇന്ത്യയില്‍ മീടു ആളിക്കത്തുന്നത്. 2008ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ നാനാ പടേക്കര്‍ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. ഇതിന് പിന്നാലെ നിരവധി ചലചിത്ര താരങ്ങളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയത്.

4

2005ല്‍ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്‌മി, സോനു സൂദ് എന്നിവർക്കൊപ്പമുള്ള 'ആഷിഖ് ബനായ ആപ്‌നെ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തനുശ്രീ ദത്ത ചോക്ലേറ്റ്,ഭാഗം ഭാഗ്, റഖീബ്, ധോൾ, റോസ്‌ക്, ഗുഡ് ബോയ് ബാഡ് ബോയ്,അപ്പാർട്ട്മെന്‍റ് തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായി.
2004-ൽ, തന്റെ 25-ആം വയസില്‍ തനുശ്രീ ഫെമിന മിസ്സ് ഇന്ത്യ കിരീട ജേതാവായി

രാജകുമാരിയെപ്പോലെ സുന്ദരിയായി ആരാധകരുടെ പ്രിയതാരം; ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+