തേജസ്വിക്ക് കുരുക്ക്, 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയത് 4 ലക്ഷത്തിന്; വെളിപ്പെടുത്തി ഇഡി
തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ഇഡി പറയുന്നത്. എബി എക്സ്പോര്‍ട്സിന്റെ പേരിലാണ് ഈ ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദില്ലി: തേജസ്വി യാദവിനെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദില്ലിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് വാങ്ങിയതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് ഇഡി പുറത്തുവിട്ടത്. 150 കോടി വിപണിമൂല്യമുള്ള ബംഗ്ലാവ് വെറും നാല് ലക്ഷത്തിനാണ് വാങ്ങിയതെന്നാണ് ഇഡി ആരോപിക്കുന്നത്.
നേരത്തെ തേജസ്വിയുടെയും സഹോദരിമാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ഇഡി പറയുന്നത്. എബി എക്സ്പോര്‍ട്സിന്റെ പേരിലാണ് ഈ ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഈ വീട്ടില്‍ തേജസ്വിയും കുടുംബവുമാണ് താമസിച്ച് വരുന്നത്.
തേജസ്വിയും കുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്ന് ഈ സ്വത്തുക്കളെല്ലാം കൈവശം വെച്ചിരിക്കുകയാണെന്ന ഇഡി ആരോപിക്കുന്നു. പക്ഷേ യഥാര്‍ത്ഥ വിലയുടെ മൂല്യം കുറച്ചു കാണിക്കുകയാണ് ചെയ്തതെന്നും അവര്‍ പറയുന്നു.

അഴിമതിയിലൂടെ സമ്പാദിച്ച വന്‍ തുക ഈ വീട് വാങ്ങാനായി ചെലവിട്ടു എന്നാണ് ഇഡി സംശയിക്കുന്നത്. ഒപ്പം മുംബൈയില്‍ വേറെയും വസ്തുക്കള്‍ വാങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ഈ പണം വൈരങ്ങളും, ആഭരണങ്ങളുമാക്കി മാറ്റി, അതിന് ശേഷം ഇടപാട് നടത്തിയെന്നായിരുന്നു ഇഡി സംശയിക്കുന്നത്. രേഖകളിലെല്ലാം ഇത് എബി എക്സ്പോര്‍ട്സിന്റെ കെട്ടിടമാണ്. എന്നാല്‍ ഇവിടെ താമസിച്ചിരുന്നത് തേജസ്വിയായിരുന്നു.
അതേസമയം ഇഡി ഇവിടെ പരിശോധന നടത്തിയപ്പോള്‍ തേജസ്വി യാദവിനെ ഈ വീട്ടില്‍ താമസിക്കുന്നത് കണ്ടെത്തിയിരുന്നു. അതാണ് പ്രധാന തെളിവായി ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഒരു കോടിയോളം വരുന്ന കണക്കില്‍ വരാത്ത പണം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
വിദേശ കറന്‍സി, ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയെല്ലാം പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം ജോലിക്കായി സ്ഥലം കൈക്കൂലി നല്‍കിയതിലൂടെ ലഭിച്ച പണമാണെന്ന് ഇഡി പറയുന്നു.
നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇടപാടുകള്‍ നടന്നതിന്റെ രേഖകളുമുണ്ട്. യാദവ കുടുംബത്തിന്റെ ബിനാമികളെ കുറിച്ചും പരാമര്‍ശമുണ്ട്.
അഴിമതിയെ കുറിച്ച് കൃത്യമായ വിവരം നല്‍കുന്നതാണ് ഈ രേഖകള്‍. അനധികൃതമായി പലയിടത്തും വസ്തുക്കളും, ഭൂമിയും വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തല്‍. പട്നയിലും മറ്റ് സുപ്രധാന ഇടങ്ങളിലും, അഴിമതി നടന്ന സമയത്തെ റെയില്‍വേ മന്ത്രിയായ ലാലു പ്രസാദ് യാദവ് അനധികൃതമായി വാങ്ങിയതായി ഇഡി പറയുന്നു.
ഈ ഭൂമിയുടെ എല്ലാം ഇപ്പോഴത്തെ വിപണി വില 200 കോടി രൂപയാണ്. നിരവധി ബിനാമികളും, ഷെല്‍ കമ്പനികളും, ഇതിനായി രൂപീകരിച്ചിരുന്നു. ഏഴര ലക്ഷം രൂപ മാത്രമാണ് വാങ്ങിയ സ്ഥലത്തിന് കാണിച്ചിരിക്കുന്നത്. ഇത് മൂന്നര കോടിയില്‍ അധികം ഇടപാടുകള്‍ നടന്ന ഡീലാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications