Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിജിയുടെ എക്‌സ്പ്രസ് ഹൈവേയിലൂടെ യാത്രയെന്ന് തേജസ്വി സൂര്യ, താന്‍ ഉണ്ടാക്കിയതാണെന്ന് അഖിലേഷ്

ദില്ലി: ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തേജസ്വി സൂര്യയുടെ പരാമര്‍ശം ചര്‍ച്ചയാവുന്നു. യോഗി നിര്‍മിച്ചതാണ് ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേ എന്ന ട്വീറ്റാണ് വലിയ വിവാദമായിരിക്കുന്നത്. ലഖ്‌നൗ മുതല്‍ കനോജ് വരെ യോഗിജിയുടെ എക്‌സ്പ്രസ് വേയിലൂടെ എന്നാണ് തേജസ്വി കുറിച്ചത്. ഇതുവഴി കാറില്‍ സഞ്ചരിക്കുന്ന വീഡിയോയും തേജസ്വി ട്വീറ്റ് ചെയ്തിട്ടുണ്ട്. യുപിയില്‍ യോഗി തന്നെ വരുമെന്ന ഹാഷ്ടാഗും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹാസവുമായി രംഗത്ത് വന്നു. അത് യോഗിയുടേതല്ല, തന്റെ കാലത്ത് നിര്‍മിച്ച എക്‌സ്പ്രസ് വേയാണെന്നും അഖിലേഷ് പറഞ്ഞു.

1

എസ്പി ഭരിക്കുന്ന സമയത്താണ് ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാക്കിയത്. ഇതാണ് തേജസ്വിയുടെ പരാമര്‍ശം അഖിലേഷിനെ ചൊടിപ്പിക്കാന്‍ കാരണം. വിളക്കിനടിയിലെ ഇരുട്ടിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ബിജെപി നേതാക്കളുടെ അവഗണനയാണ് കാണാന്‍ കഴിയുന്നത്. സൂര്യ എന്ന് പറയുന്നത് ഇപ്പോള്‍ സൂര്യന് കീഴെയുള്ള ഇരുട്ടാണെന്നും അഖിലേഷ് പരിഹസിച്ചു. തേജസ്വി സൂര്യ പുകഴ്ത്തുന്ന ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേ, അത് പണിതത് സമാജ് വാദി പാര്‍ട്ടിയാണ്. അത് ആദ്യം മനസ്സിലാക്കാന്‍ തേജസ്വി തയ്യാറാകണം. അത് എസ്പി സര്‍ക്കാരാണ് നിര്‍മിച്ചത്, അല്ലാതെ ഉപയോഗശൂന്യമായ യോഗിജി അല്ലെന്നും അഖിലേഷ് തുറന്നടിച്ചു.

302 കിലോമീറ്റര്‍ ദൂരമുള്ളതാണ് ഈ എക്‌സ്പ്രസ് വേ. 2016 നവംബറില്‍ അഖിലേഷ് യാദവാണ് ഈ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ എക്‌സ്പ്രസ് വേ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത് 2017 ഫെബ്രുവരിയിലാണ്. അഖിലേഷിന്റെ ട്വീറ്റ് വന്നതോടെ നിലപാടില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് തേജസ്വി സൂര്യ. 1947നും 2017നും ഇടയില്‍ 467 കിലോമീറ്റര്‍ എക്‌സ്പ്രസ് വേയാണ് ആകെ പണിതതെന്ന് തേജസ്വി പറയുന്നു. എന്നാല്‍ 2017ന് ശേഷം 1321 കിലോമീറ്ററാണ് എക്‌സ്പ്രസ് വേ പണിതതെന്നും തേജസ്വി വ്യക്തമാക്കി. ഇത് യോഗിയുടെ മിടുക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യോഗിയുടെ ഭരണം യുപിയെ മാറ്റി എന്നാണ് തേജസ്വിയുടെ പക്ഷം.

ആര്‍എല്‍ഡിയും തേജസ്വിക്കെതിരെ രംഗത്ത് വന്നു. യോഗിജിയാണ് ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേ എസ്പി സര്‍ക്കാരിന്റെ കാലത്ത് തന്നെ പണി പൂര്‍ത്തിയായിരുന്നു. എന്നിട്ടും അത് യോഗിജിയാണ് പണിതതെന്നാണ് വാദം. യുവ രാഷ്ട്രീയ നേതാക്കള്‍ നുണകള്‍ പ്രചരിപ്പിക്കുന്നത് വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ തെറ്റ് തിരുത്താന്‍ തേജസ്വി സൂര്യ തയ്യാറാവുന്നില്ലെന്നും ആര്‍എല്‍ഡി ട്വീറ്റ് പറഞ്ഞു. എസ്പി വക്താവ് ശര്‍വേന്ദ്ര ബിക്രം സിംഗും തേജസ്വി സൂര്യക്കെതിരെ രംഗത്ത് വന്നു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പണിതതാണ് ആ എക്‌സ്പ്രസ് വേ. നിങ്ങള്‍ അതിലൂടെ യാത്ര ആസ്വദിക്കുന്നതില്‍ സന്തോഷം. നല്ല സംഗീതം അതിനൊപ്പം ആസ്വദിക്കുന്നതും നല്ല കാര്യമെന്ന് ബിക്രം സിംഗ് ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+