കർണാടകയിലെ ആവേശം തെലങ്കാനയിലേക്കും: ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്, കരുതലോടെ ബിആർഎസ്
ഹൈദരാബാദ്: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന നിയമസഭ പോരാട്ടങ്ങളേയും നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയില്‍ ഇത്തവണ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബിജെപി കൂടി ശക്തമായ സാന്നിധ്യമായി മാറിയ സംസ്ഥാനത്ത് ബിആർഎസിനെ പരാജയപ്പെടുത്തി അധികാരത്തിലേറുക എന്നുള്ളത് ചെറിയ വെല്ലുവിളിയല്ലെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ നടക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് തന്നെ ബിആർഎസ് സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളും പ്രതിഷേധവുമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തി വരുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ 21 എണ്ണം മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്ന് വർഷത്തിനിടയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ശക്തമായ പ്രതിപക്ഷ പാർട്ടിയെന്ന പ്രതീതി സൃഷ്ടിക്കാന്‍ സാധിച്ചത് ബിജെപിക്കാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

2020-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ദുബ്ബാക്ക നിയമസഭാ മണ്ഡലം പിടിച്ചെടുത്തതിന് ശേഷമാണ് ബിആർഎസിനെതിരെ ബിജെപി ശക്തമായി നീങ്ങാൻ തുടങ്ങിയത്. 2020 ഡിസംബറിൽ നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തിരഞ്ഞെടുപ്പിലും ബിജെപിക്ക് നിർണ്ണായക മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു.
2021 നവംബറിൽ, കെ ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്നും സിറ്റിംഗ് എംഎൽഎ എറ്റേല രാജേന്ദറിനെ ഒഴിവാക്കിയതിനെത്തുടർന്ന് നടന്ന ഹുസുറാബാദ് നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചു. ബിജെപിയില്‍ ചേർന്ന രാജേന്ദർ തന്റെ മുന്‍ പാർട്ടിയെ പരാജയപ്പെടുത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ബിജെപി ഇത്തരത്തില്‍ ബിആർഎസിനെതിരെ ശക്തമായ വെല്ലുവിളി സൃഷ്ടിച്ച് മുന്നോട്ട് പോവുമ്പോള്‍ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നു കോണ്‍ഗ്രസിന് തിരിച്ചടിയായി മാറിയത്. എന്നാല്‍ കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം തെലങ്കാന കോണ്‍ഗ്രസിനും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
"കർണാടകയ്ക്ക് ശേഷം അടുത്തത് തെലങ്കാനയാണ്. ബിആർഎസിലും കെസിആറിന്റെ ഏകാധിപത്യ ഭരണത്തിലും ജനങ്ങൾ മടുത്തു. കർണാടകയിൽ സംഭവിച്ചത് കോൺഗ്രസ് ആവർത്തിക്കും. ബിആർഎസ് ഭരണത്തില്‍ നിന്നും പുറത്ത് പോകും പോകും, ബിജെപി തുടച്ചുനീക്കപ്പെടും. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെ കർണാടക ജനങ്ങൾ തള്ളിക്കളഞ്ഞത് നമ്മള്‍ കണ്ടതാണ്.''- തെലങ്കാന നിയമസഭയിലെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർകയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം, കർണാടകയിലെ പാർട്ടിയുടെ ദയനീയമായ പരാജയം തെലങ്കാനയിൽ അവരുടെ മനോവീര്യം കെടുത്തിയതായുള്ള വിലയിരുത്തലുകളും ശക്തമാമാണ്. തെലങ്കാനയിലെ പാർട്ടി തലവനും എംപിയുമായ ബന്ദി സഞ്ജയ് കുമാറും രാജേന്ദറും തമ്മിലുള്ള ആഭ്യന്തര തർക്കവും ബിജെപി നേരിടുന്ന വെല്ലുവിളിയാണ്.
എൻഡിഎയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തെലുഗുദേശം പാർട്ടി (ടിഡിപി)യുമായി കേന്ദ്ര നേതൃത്വം നടത്തുന്ന ചർച്ചകളും തെലങ്കാനയിലെ ബിജെപിക്ക് വെല്ലുവിളിയാണ്. തെലങ്കാനയിൽ ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നതിനെ സഞ്ജയ്‌യും കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയും എതിർക്കുന്നുവെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ടിഡിപിയുമായുള്ള സഹകരണം തെലങ്കാനയില്‍ തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ബിജെപിയേക്കാള്‍ ശക്തരായ എതിരാളികളായി ബിആർഎസ് കാണുന്നത് കോണ്‍ഗ്രസിനെയാണെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കോണ്‍ഗ്രസിന് ലഭിച്ച ആവേശവും ജനങ്ങളില്‍ അത് ഉണ്ടാക്കാനിടയുള്ള സ്വാധീനവുമാണ് കോണ്‍ഗ്രസിനെ ബിആർഎസ് ഭയപ്പെട്ടാനുള്ള കാരണം. തെലങ്കാനയിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും ബിആർഎസ് വിട്ടുനില്‍ക്കുന്നതും.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications