തെലങ്കാന ബില്‍ ഒരു സസ്‌പെന്‍സ് ത്രില്ലര്‍
ദില്ലി: തെലങ്കാന ബില്‍ പാസാകുന്നതോടെ രാജ്യത്തെ 29ആം സംസ്ഥാനം നില്‍വില്‍വരും. നാടകീയ രംഗങ്ങള്‍ക്കിടെ ലോകസഭാ ടിവിയുടെ സംപ്രേഷണം നിര്‍ത്തിവച്ചായിരുന്നു സഭാ നടപടി. ബിജെപിയുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് ബില്‍ ലോകസഭയില്‍ പാസാക്കിയത്. ലോകസഭാ ചാനല്‍ ബ്ലാക്ക് ഔട്ടാക്കി, എന്താണ് ഇരുട്ടുനുള്ളില്‍ നടന്നത്.
ഈ സസ്‌പെന്‍സ് ത്രില്ലറുടെ ചരിത്രം തുടങ്ങുന്നത് 65 വര്‍ഷങ്ങള്‍ക്ക് മുമ്പെന്ന് വേണമെങ്കില്‍ പറയാം. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പക്ഷെ ഒരു സംസ്ഥാനത്തിന് വേണ്ടിയുള്ള ഏറ്റവും നീണ്ട ആവശ്യമായിരുന്നു തെലങ്കാന പ്രസ്ഥാനം. 1948ല്‍ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനിന്റെ ഭാഗമായതുമുതലാണ് തെലുങ്ക്പ്രസ്ഥാനം തുടങ്ങുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയെന്ന ആവശ്യം വ്യാപകമായി ഉയരാന്‍ തുടങ്ങിയതോടെ, ആന്ധ്രാമഹാസഭയുടെ നേതൃത്വത്തില്‍ തെലുങ്ക് സംസാരിക്കുന്ന ജനങ്ങളുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.
1952 ഒക്ടോബര്‍ 19ന് മദ്രാസില്‍ പോറ്റി ശ്രീരാമുലു മരണംവരെ നിരാഹാരസമരവുമാരംഭിച്ചു. 58 ദിവസം പിന്നിട്ട് 1952 ഡിസംബര്‍ 16ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലാണ് നിരാഹാരസമരം അവസാനിച്ചത്. ഇതിനെത്തുന്ന് 1953 ഒക്ടോബര്‍ 1 ന് കര്‍ണ്ണൂല്‍ ആസ്ഥാനമായി ആന്ധ്രസംസ്ഥാനം രൂപംകൊണ്ടു. ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യസംസ്ഥാനമെന്ന ബഹുമതിയും ഇതോടെ ആന്ധ്രയ്ക്ക് കൈവന്നു.
1969ല്‍ തെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള ജയ് തെലങ്കാന പ്രസ്ഥാനം പ്രക്ഷോഭ പാതയിലേക്കെത്തുന്നു. പൊലീസ് വെടിവെയ്പില്‍ നിരവധി പേര്‍ മരിച്ചു. 1972ല്‍ സുപ്രീം കോടതി മുല്‍ക്കി നിയമം ശരിവച്ചതോടെ റായലസീമയിലും തീരദേശ ആന്ധ്രയിലും ജയ് ആന്ധ്ര പ്രസ്ഥാനം ആരംഭിച്ചു. പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്‍ കൈ എടുത്ത് ഒരു ആറിന പാക്കേജ് തെലങ്കാനക്കായി പ്രഖ്യാപിച്ചു.
ഇതിന് പിന്തുണയുമായി ഒരു വോട്ടിന് ഒരു സംസ്ഥാനം എന്ന മുദ്രാവാക്യവുമായി ബിജെപി രംഗത്തെത്തി. 2000ത്തില്‍ വൈഎസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രി ആയിരിക്കെ 41 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് നിവേദനം നല്‍കി. ഇതേസമയം കെ ചന്ദ്രശേഖര്‍ റാവു തെലങ്കാന രാഷ്ട്ര സമിതിക്കും രൂപം നല്‍കുകയുണ്ടായി.
2009 നവംബര്‍ 29 ന് ചന്ദ്രശേഖര്‍ റാവു ആരംഭിച്ച നിരാഹാരത്തെത്തുടര്‍ന്ന് തെലങ്കാന പ്രക്ഷോഭം വീണ്ടും ശക്തമായി. നിരാഹാരസമരം 11 ദിവസം പിന്നിട്ടതോടെ തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് അക്രമാസക്തമായ പ്രക്ഷോഭം തെലങ്കാന ആന്ധ്ര മേഖലകളില്‍ കൊടുമ്പിരികൊണ്ടു. തുടര്‍ന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.
2013 ജൂലൈ 30ന് യുപിഎ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും തെലങ്കാന പ്രഖ്യാപിക്കുകയും ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുകയും ചെയ്തു. ഇതോടെ ആന്ധ്രാമുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും സീമാന്ധ്രയിലെ മന്ത്രിമാരും എംപിമാരും എതിര്‍പ്പുമായി രംഗത്തെത്തുന്നു. ഒടുവില്‍ ഏറെ പുകമറകള്‍ സൃഷ്ടിച്ച് ബില്‍ ലോക്‌സഭയിലെത്തി. ബിജെപിയുടെ പിന്തുണയോടെ ബില്‍ പാസാക്കി. അങ്ങനെ തെലങ്കാന ബില്ലിന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയോടെ ശുഭപരിയവസാനം












Click it and Unblock the Notifications