കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ഒരു സെന്‍സേഷണല്‍ വാര്‍ത്തയുണ്ടാകും, കാത്തിരിക്കൂ

Google Oneindia Malayalam News

തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഏറെ വൈകാതെ ഒരു സെന്‍സേഷണല്‍ വാര്‍ത്ത നിങ്ങള്‍ കേള്‍ക്കുമെന്ന് കെസിആര്‍ പറഞ്ഞു. ഗേവഡൗഡയേയും എച്ച്ഡി കുമാരസ്വാമിയേയും കണ്ടിരുന്നെന്നും ദേശിയതലത്തില്‍ വരാനിരിക്കുന്ന മാറ്റത്തിനായി കാത്തിരിക്കൂവെന്നും കെസിആര്‍ പറഞ്ഞു.
'ഞാന്‍ ദേവഗൗഡയെയും എച്ച്ഡി കുമാരസ്വാമിയെയും കണ്ടു, ഞങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്തു. ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാകും, അത് ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യ മാറും... ഇന്ത്യ മാറണം. രാജ്യത്തിന്റെ അവസ്ഥ മാറ്റാന്‍, നമ്മള്‍ എല്ലാ ശ്രമങ്ങളും നടത്തണം' അദ്ദേഹം പറഞ്ഞു. ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ഒരു സെന്‍സേഷണല്‍ വാര്‍ത്ത ഉണ്ടാകും അദ്ദേഹം പറഞ്ഞു.

KCR

തെലങ്കാനയിലെ ജനങ്ങള്‍ രാജവംശരാഷ്ട്രീയം ഒഴിവാക്കി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള സമയമാണിതെന്ന് മോദി പറഞ്ഞിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബിജെപി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു.

ഏറ്റവും പുതിയ ലുക്കില്‍ സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായിക സ്വാസിക

'കുടുംബ രാഷ്ട്രീയം ആവേശഭരിതരായ യുവാക്കളെ രാഷ്ട്രീയത്തില്‍ വരാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്, തെലങ്കാനയിലും രാജവംശ രാഷ്ട്രീയം ഇല്ലാതാക്കണം. രാജവംശ രാഷ്ട്രീയം തുടച്ചുനീക്കപ്പെട്ടിടത്തെല്ലാം വികസനവും വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണ്, ഒരു 'കുടുംബപാര്‍ട്ടി' അധികാരത്തില്‍ വന്നാലുടന്‍ അവര്‍ അഴിമതിക്കാരായി മാറും. കഴിയുന്നിടത്തോളം കാലം അധികാരം നിലനിര്‍ത്താനാണ് കുടുംബം ശ്രമിക്കുന്നത്, എന്നാണ് മോദി പറഞ്ഞത്.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണെന്നും മോദി പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടന്‍ തന്നെ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ഇതിനായി ചിലവാക്കിയത്. അഞ്ച് നിലകളോട് കൂടിയ ഏറ്റവും വലിയ ക്യാമ്പ് ഓഫീസാണ് ബീഗംപേട്ടില്‍ മുഖ്യമന്ത്രിക്ക് കിട്ടിയത്. ഭരിക്കുന്നയാള്‍ മറ്റുള്ളവരേക്കാള്‍ ഏറ്റവും ഉയരത്തിലായിരിക്കണം എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണിതെന്നും മോദി പറഞ്ഞു.

ഇത് 21ാം നൂറ്റാണ്ടാണ്, രാജവംശ രാഷ്ട്രീയം ഇല്ലാതാക്കണം; കെ സി ആറിനെ കടന്നാക്രമിച്ച് മോദിഇത് 21ാം നൂറ്റാണ്ടാണ്, രാജവംശ രാഷ്ട്രീയം ഇല്ലാതാക്കണം; കെ സി ആറിനെ കടന്നാക്രമിച്ച് മോദി

തെലങ്കാന സന്ദര്‍ശനത്തിന് പ്രധാനമന്ത്രിയെത്തിയപ്പോള്‍ എച്ച്ഡി ദേവഗൗഡയേയും മകന്‍ എച്ച്ഡി കുമാരസ്വാമിയേയും സന്ദര്‍ശിക്കാന്‍ പോയ ചന്ദ്രശേഖര റാവുവിന്റെ നിലപാടിനേയും മോദി വിമര്‍ശിച്ചിരുന്നു. റാവുവിനെ പോലെ ഗൗഡ കുടുംബവും അന്ധവിശ്വാസികളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചതിന് ദേവഗൗഡ കുടുംബത്തെ 2016-ല്‍, എട്ട് ജെഡി (എസ്) വിമതര്‍ പരസ്യമായി ആക്രമിച്ചു. ആ പാര്‍ട്ടിക്കുള്ളിലെ ഐക്യം നശിപ്പിക്കുകയും എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയ ജീവിതം തന്നെ തകര്‍ക്കുകയും ചെയ്തു എന്നും മോദി പറഞ്ഞു.

English summary
Telengana:CM KCR said There will be a sensational news in a month or two wait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X