കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ മന്ത്രിയുടെ വീട് ആക്രമിച്ചു: ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ശ്രമം കലാപം സൃഷ്ടിക്കല്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: ആയുധങ്ങളുമായെത്തിയ ഭീകരര്‍ മന്ത്രിയുടെ വീട് ആക്രമിച്ചു. ജമ്മു കശ്മീര്‍ ഹജ്ജ് മന്ത്രി ഓഖാഫ് സയീദ് ഫറൂഖ് അന്ത്രാബിയുടെ വീടാണ് ഞായറാഴ്ച ഭീകരര്‍ ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 24 മണിക്കൂറിനുള്ളില്‍ മൂന്ന് ആക്രമണങ്ങളാണ് കശ്മീരില്‍ ഉണ്ടാകുന്നത്.

പിഡിപി നേതാവായ അന്ത്രാബി ജമ്മു കശ്മീരിലെ ദൂരു മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. അദ്ദേഹം വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. ഞായറാഴ്ച ദക്ഷിണ കശ്മീരിലെ വിവിധിയിടങ്ങളിലായി നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്‍ കമാന്‍ഡോ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് വധിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

terroristnew

ഇതിന് പുറമേ പോലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് തോക്കുമായി കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാളും ഞായറാഴ്ച പിടിയിലായിരുന്നു. ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അനന്ത്‌നാഗ് മണ്ഡലത്തിന്റെ ഭാഗമാണ് ദൂരു. പിഡിപി ടിക്കറ്റില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരന്‍ മുസ്തി തസാദുഖാണ് അനന്ത്‌നാഗില്‍ മത്സരിക്കുന്നത്. ശനിയാഴ്ച സുരക്ഷ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ സംഭവത്തില്‍ 18 പേരെ കശ്മീര്‍ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുറത്തെടുക്കുന്ന തന്ത്രമാണിതെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
Heavily armed terrorists attacked the ancestral home of Jammu and Kashmir minister of state for Hajj and Auquaf Syed Farooq Andrabi on Sunday, injuring two guards before decamping with some rifles at Dooru in Anantnag district of poll-bound South Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X