കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍, രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ദില്ലി: കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഷോപ്പിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ചൗഗാം മേഖലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തീവ്രവാദ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചൗഗാം മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെ നടത്തിയ തിരച്ചിലിനിടെയാണ് തീവ്രവാദികള്‍ ആക്രമിച്ചതെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. ഇതോടെ സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ഏത് സംഘടനയിലേതാണെന്നും വ്യക്തമല്ല.
മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ഏത് സംഘടനയിലേതാണെന്നും വ്യക്തമല്ല. അതേസമയം ആക്രമണം നടന്ന മേഖലയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ഈ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഇപ്പോഴും തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനന്ത്‌നാഗിലെ മുമാന്‍ഹാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഇതാരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ചൗഗാമില്‍ കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് പോലീസ് സൂചിപ്പിക്കുന്നു. ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. അതേസമയം ഇവര്‍ പ്രദേശവാസികള്‍ തന്നെയാണെന്ന് സൂചനയുണ്ട്. ഒരാള്‍ ഷോപ്പിയാനില്‍ നിന്നും മറ്റൊരാള്‍ പുല്‍വാമയില്‍ നിന്നുമുള്ള ആളുകളാണ്.
രാഹുല്‍ 2022ല്‍ എത്തും, ബ്ലോക് തലം മുതല്‍ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മാറ്റം ഉറപ്പ്