Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ല: പോസിറ്റിവിറ്റിയിൽ കുറവെന്ന് കേന്ദ്രസർക്കാർ

ദില്ലി: ഇന്ത്യയിൽ വൈറസിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. എന്നാൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് മെയ് 10ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ആഗസ്റ്റിലെ അവസാനത്തെ ആഴ്ച രാജ്യത്തെ 39 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി 10 ശതമാനത്തിലധികമായിരുന്നു. അതേ സമയം 38 ജില്ലകളിൽ ഇത് 5-10 ശതമാനമായിരുന്നു.

1

രോഗനിയന്ത്രണത്തിനായി ആളുകളുടെ ഒത്തുചേരലുകൾ നിരുത്സാഹപ്പെടുത്തണമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഒഴിവാക്കാനാവാത്ത ചടങ്ങുകളാണെന്നിരിക്കെ സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്ന ചട്ടം പാലിക്കണമെന്നും നിർബന്ധമാണ്. അതോടൊപ്പം കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് , പ്രത്യേകിച്ച് ഉത്സവ സീസൺ വരാനിരിക്കെയാണ് ആരോഗ്യസെക്രട്ടറി ഈ നിർദേശങ്ങൾ നൽകുന്നത്.

2

വരും ദിവസങ്ങളിൽ കേസുകൾ വീണ്ടും ഉയരുമെന്നും ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം തന്നെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യം 47,092 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു, ഇത് ബുധനാഴ്ചത്തേക്കാൾ 12 ശതമാനം കൂടുതലാണിത്. ഈ വർഷം ജൂണിൽ പ്രതിദിനം 100 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 279 ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം ആഗസ്റ്റ് 30 വരെ 42 ജില്ലകളായി കുറഞ്ഞതായി ഭൂഷൺ ചൂണ്ടിക്കാണിക്കുന്നു.

3


ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനമാണ് കേരളം. നാല് സംസ്ഥാനങ്ങളിൽ 10,000 മുതൽ 1 ലക്ഷം വരെ ആക്ടീവ് കേസുകളുണ്ട്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബാക്കിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 10,000 ൽ താഴെ സജീവ കേസുകളുണ്ടെന്നും, " ഭൂഷണെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

4

രാജ്യത്തെ റിപ്പോർട്ട് ചെയ്ത 47,092 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് സംഖ്യ ഇന്ന് 12 ശതമാനം ഉയർന്നിട്ടുണ്ട്. രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വർദ്ധനവാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 509 മരണങ്ങൾ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

5

കേരളം 32,803 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഏതാണ്ട് 70 ശതമാനം പുതിയ കേസുകളും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നിലൊന്ന് മരണങ്ങളും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,90,036 ആയി ഉയർന്നിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആയി റിപ്പോർട്ട് ചെയ്യപ്പെടുകയും 173 പേർ മരിച്ചതോടെ മരണസംഖ്യ 20,961 ആയി വർദ്ധിക്കുകയും ചെയ്തു.

6

ദക്ഷിണേന്ത്യയിലെ 85 ശതമാനത്തിലധികം കോവിഡ് രോഗികളും ഹോം ക്വാറന്റൈനിൽ കഴിയുന്നതിനാൽ ദിനം പ്രതിയുള്ള വർധനവ് തടയുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയം കർശനമായി ലോക്ക്ഡൗൺ നടപ്പിലാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. കേരളത്തിൽ അടുത്ത കാലത്ത് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ കർണാടകയിലെ ഒരു കോളേജിൽ 32 വിദ്യാർത്ഥികൾക്ക് അടുത്തിടെ രോഗം സ്ഥിരീകരിച്ചിരുന്നു. - കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എല്ലാവർക്കും കോവിഡ് -19 പോസിറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 18,386 സജീവ കേസുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+