വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഡിസംബർ അവസാനത്തോടെ...
വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഡിസംബർ അവസാനത്തോടെ...
ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ശുഭ വാർത്തയുമായി വ്യോമയാന മന്ത്രാലയം രംഗത്ത്. ഈ വർഷം അവസാനത്തോടെ തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക് മടങ്ങും.
വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് ബൻസാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വാർത്താ ഏജൻസിയായ പി ടി ഐ യാണ് ഈ വാർത്ത ഉദ്ധരിച്ചത്.

രാജ്യം കോവിഡ് വൈറസിന്റ പിടിയിൽ അമർന്ന് ലോക്ക്ഡൗണിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തൽ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും കഴിഞ്ഞ വർഷം മാർച്ചിൽ സർവ്വീസ് നിർത്തി വെയ്ച്ചു. കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ കുറയുകയും കോവിഡ് വാക്‌സിനേഷൻ എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. ഇതോടെ 'എയർ ബബിൾ' ക്രമീകരണങ്ങൾ ഇന്ത്യ നടത്തി തുടങ്ങി. ഇത് മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്തി നിയന്ത്രണങ്ങൾ ലഘൂകരിച്ച് തുടങ്ങി. ഇന്ത്യ 25 - ൽ അധികം രാജ്യങ്ങളുമായി കോവിഡ് വ്യാപന സമയത്ത് 'എയർ ബബിൾ' ക്രമീകരണങ്ങൾ നടത്തിയിരുന്നു.

എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ പല രാജ്യങ്ങൾക്കും പരസ്പരം കരാറുകൾ ഉണ്ടാക്കാം. ചില നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും വിധേയം ആകണം. ഇതിലൂടെ പരസ്പരം രാജ്യങ്ങൾക്ക് അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും.
അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രക്രിയ സർക്കാർ വിലയിരുത്തും എന്ന് കഴിഞ്ഞ ആഴ്ച സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

കാര്യങ്ങൾ സാധാരണ നിലയിലാകാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിലും, കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗത്തിനെതിരെ ജാഗ്രത പാലിക്കാൻ നടപടികൾ കൈക്കൊള്ളും. പ്രത്യേകിച്ചും പല പ്രധാന യൂറോപ്യൻ രാജ്യങ്ങളും ദൈനംദിന പുതിയ കോവിഡ് ബാധിതരുടെ കേസുകളിൽ ഭയപ്പെടുത്തുന്ന കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഒരു പൊതു പരിപാടിയെ അഭി സംബോധന ചെയ്ത് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത് ഇങ്ങനെ :-

" ലോകത്തിലെ സിവിൽ ഏവിയേഷൻ രംഗത്ത് രാജ്യത്തിന്റെ ഇടം വീണ്ട് എടുക്കുന്നതിനും ഇന്ത്യയിൽ ഒരു ഹബ് ഉണ്ടാക്കുന്നതിനും കൂടുതൽ വിശാലമായ ബോഡി എയർക്രാഫ്റ്റുകൾക്ക് വേണ്ടിയും ഞാൻ എല്ലാം ചെയ്യുന്നു. രാജ്യം അവിടെയെത്തും, പക്ഷേ, സമയം വേണം, എന്നെ വിശ്വസിക്കൂ... ഞാൻ നിങ്ങളുടെ രാജ്യത്തിന്റെ പക്ഷത്ത് ആണ്. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും, സുരക്ഷിതമായ അന്തരീക്ഷത്തിൽ," അദ്ദേഹം പരിപാടിയിൽ പറഞ്ഞു.
Recommended Video

അതേസമയം, കോവിഡ്-19 പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്തണങ്ങളില്‍ ഇളവ് വന്നിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് വ്യോമയാന മന്ത്രാലയം ഇളവ് അനുവദിച്ചത്. മുഴുവന്‍ സീറ്റുകളിലും ഇനി യാത്രക്കാര്‍ക്ക് സഞ്ചാര അനുമതി ഉണ്ടാകും എന്ന് ഇളവിൽ പറയുന്നു. ഒക്ടോബര്‍ 18 തിങ്കളാഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. യാത്രക്കാരുടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചെങ്കിലും എയര്‍ലൈനുകളും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരും കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
ഒക്ടോബര്‍ 9 - ന് ഇന്ത്യന്‍ എയര്‍ലൈന്‍ 2340 ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. അതായത് കോവിഡിന് മുമ്പുള്ള ശേഷിയുടെ 71.5 ശതമാനമാണിത്. സെപ്റ്റംബറില്‍ വിമാനങ്ങളുടെ സര്‍വ്വീസ് ശേഷി 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി ഉയര്‍ത്തിയിരുന്നു. കോവിഡ് സമയത്ത് 33 ശതമാനമാക്കിയിട്ടായിരുന്നു സര്‍വീസ് ചുരുക്കിയത്. എന്നാല്‍ ക്രമേണ ഡിസംബറോടെ ഇത് 80 ശതമാനമായി ഉയര്‍ത്തി. മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്തി വിമാന സര്‍വ്വീസ് ഉണ്ടാകും.












Click it and Unblock the Notifications