Get Updates
Get notified of breaking news, exclusive insights, and must-see stories!

ദന്തേവാഡയില്‍ നടന്നത് ഈ വര്‍ഷത്തെ 39ാമത്തെ ആക്രമണം; യുപിഎ സര്‍ക്കാരിനേക്കാള്‍ ബിജെപി ഭരണ കാലത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍

ദില്ലി: ചത്തീസ് ഗഡിലെ ദന്തേവാഡയില്‍ ഇന്ന് നടന്ന ആക്രമണത്തില്‍ ബിജെപി എംഎല്‍എയും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 5 പേരാണ് കൊല്ലപ്പെട്ടത്. ദന്തേവാഡയിലെ എംഎല്‍എയായ ഭീമ മാന്താവിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബസ്തറില്‍ പോളിംഗ് നടക്കാന്‍ 2 ദിവസം ബാക്കി നില്‍ക്കെയാണ് ശ്യാംഗിരിയില്‍ ഇന്ന് നടന്ന ആക്രമണം.

ഈ വര്‍ഷത്തെ 39ാമത്തെ ആക്രമണമാണ് ഇന്നത്തേത്. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യന്‍ ടെററിസം പോര്‍ട്ടല്‍ (SATP) തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2019 ഏപ്രില്‍ 7 വരെ രാജ്യത്താകെയുള്ള പ്രശ്‌ന ബാധിത മേഖലകളില്‍ മാവോയിസ്റ്റ് ബന്ധമുള്ള 38 ആക്രമണങ്ങള്‍ നടന്നതായി പറയുന്നു. കുറഞ്ഞത് 19 സാധാരണക്കാരും 7 സുരക്ഷാ സൈനികരും 41 കലാപകാരികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Maoist

രണ്ടാം യുപിഎ സര്‍ക്കാരുമായ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ എണ്ണം കുറവാണ്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും വളരെ കുറവുണ്ട്്. 2014ല്‍ മോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത വര്‍ഷം 185 മാവോയിസ്റ്റ് ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. ഇതില്‍ 127 സാധാരണക്കാരും 97 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. 2015ല്‍ ഇത്തരത്തില്‍ 170 ആക്രമണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. എന്നാല്‍ 2016ല്‍ ഇത് 262 ആയി ഉയര്‍ന്നു. 2017ല്‍ 199ഉം 2018ല്‍ 217ഉം ആണ് ആക്രമണങ്ങളാണ് നടന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ ഡിസംബര്‍ 2018 വരെയുള്ള കണക്കുകളെടുത്താല്‍ ആകെ 945 ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ 489 സാധാരണക്കാരും 312 സുരക്ഷാ സൈനികരും 821 ആക്രമണകാരികളും കൊല്ലപ്പെട്ടു. 2010 മുതല്‍ 2014 വരെ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍ 1,292 മാവോയിസ്റ്റ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ആക്രമണങ്ങളില്‍ 1,272 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 660 സുരക്ഷ സൈനികരും 800 ആക്രമണകാരികളുമാണ് കൊല്ലപ്പെട്ടത്.

2010 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത് 2010ലാണ്. 482 മാവോയിസ്റ്റ് ആക്രമണങ്ങളാണ് ആ വര്‍ഷം മാത്രം നടന്നത്. 627 സാധാരണക്കാരും 267 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. 2018ലും പ്രധാന മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടന്നത്. ഒക്ടോബര്‍ 30ന് ദന്തേവാഡയില്‍ നടന്ന ആക്രമണത്തില്‍ ദുരദര്‍ശന്‍ ക്യാമറാമാനും 2 സിആര്‍പിഎഫ് ജവാന്‍മാരും കൊല്ലപ്പെട്ടു. 2013ലും 2017ലുമാണ് ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടന്നത്. 2013ല്‍ നടന്ന ആക്രമണത്തില്‍ 25 കോണ്‍ഗ്രസ് നേതാക്കളും 2017ല്‍ നടന്ന ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഈ 2 ആക്രമണങ്ങളും നടന്നത് ചത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+