സസ്പെൻസ് അവസാനിച്ചു; തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢിയെ പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഢിയെ തിരഞ്ഞെടുത്ത് കോൺഗ്രസ്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് രേവന്ത് റെഡ്ഢിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രേവന്ത് റെഡ്ഢിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെലങ്കാനയിൽ ചരിത്രം വിജയം നേടിയ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച നേതാവാണ് രേവന്ത് റെഡ്ഢി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സർവവും നഷ്‌ടപ്പെട്ട അവസ്ഥയിലായിരുന്ന തെലങ്കാന കോൺഗ്രസിന് പുതുജീവൻ നൽകിയത് രേവന്ത് റെഡ്ഢിയാണ്. 2021ലാണ് അദ്ദേഹം തെലങ്കാനയിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
അതേസമയം, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയിരുന്നു. സംസ്ഥാനത്തെ 64 എം എല്‍ എമാരുടെ അഭിപ്രായങ്ങളും തേടിയ ശേഷമാണ് സംഘം ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. എം എല്‍ എമാരുടെ അഭിപ്രായം മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സമര്‍പ്പിച്ച ശേഷം പാര്‍ട്ടി ഹൈക്കമാന്‍ഡ് എം എല്‍ എമാര്‍ക്കിടയില്‍ സമവായമുണ്ടാക്കുകയായിരുന്നു.
നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ടിപിസിസി പ്രസിഡന്റ്, ഉപമുഖ്യമന്ത്രിമാര്‍ ആരൊക്കെയാകണമെന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.. രേവന്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ടിപിസിസി അധ്യക്ഷ സ്ഥാനം മറ്റൊരു മുതിര്‍ന്ന നേതാവിന് നല്‍കാനാണ് സാധ്യത.
ബിആർഎസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ പ്രതീക്ഷകൾ വെള്ളത്തിലാക്കി അപ്രതീക്ഷിതമായാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ചെടുത്തത്. ആകെയുള്ള 119 സീറ്റിൽ 64 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിആർഎസ് 39 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ ബിജെപി എട്ട് സീറ്റുകളുമായി കരുത്ത് കാട്ടി.












Click it and Unblock the Notifications