Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം

ലഖ്നൗ; ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. ഉയർന്ന ജാതിയിൽ പെട്ട നാല് പേരാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നാവ് മുറിച്ച് കളയുകയും കൈകാലുകൾ ഇവർ ഒടിച്ച് കളയുകയും ചെയ്തിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു ദില്ലിയിലെ എയിംസിൽ വെച്ച് കഴിഞ്ഞ ദിവസം പെൺകുട്ടി മരിച്ചത്.

സംഭവത്തിൽ യോഗി ആദിത്യനാഥിൻറെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നതിനിടെ പെൺകുട്ടിയെ അധിക്ഷേപിച്ചും ബലാത്സംഗത്തിലും അക്രമത്തിലും സംശയം പ്രകടിപ്പിച്ചും രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് ബിജെപി ഐടി സെൽ തലവൻ.

 പെൺകുട്ടിയുടെ നാവ് മുറിച്ചിട്ടില്ല

പെൺകുട്ടിയുടെ നാവ് മുറിച്ചിട്ടില്ല

ബിജെപി നേതാവ് നിർമ്മൽ കുമാറാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. മുഖം മറയ്ക്കാതെ സ്ട്രച്ചറിൽ പരിക്കുകളോടെ കിടക്കുന്ന പെൺകുട്ടിയുടെ വീഡിയോ ആണ് ഇയാൾ പങ്കുവെച്ചിരിക്കുന്നത്. നോക്കൂ പെൺകുട്ടിയുടെ നാക്ക് മുറിച്ച് കളഞ്ഞിട്ടില്ല, പെൺകുട്ടി ബലാത്സംഗത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, വീഡിയോ പങ്കുവെച്ച് നിർമൽ കുമാർ പറഞ്ഞു.

 ഇറ്റാലിയൻ മാഫിയ

ഇറ്റാലിയൻ മാഫിയ

നിരപരാധികളെ ഉപയോഗിച്ച് 'ഇറ്റാലിയൻ' മാഫിയ ചീപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.എന്നാൽ പെൺകുട്ടിയെ അധിക്ഷേപിക്കാൻ നന്ദകുമാർ പങ്കുവെച്ചത് വ്യാജ വീഡിയോ ആണ്. ഹത്രസ് പെൺകുട്ടിയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും വ്യാജമാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

 വ്യാജ ചിത്രങ്ങൾ

വ്യാജ ചിത്രങ്ങൾ

മനീഷാ യാദവ് എന്ന മറ്റൊരു പെൺകുട്ടിയുടെ ചിത്രങ്ങളാണ് ഹത്രാസ് പെൺകുട്ടിയുടേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചണ്ഡീഗഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചിരുന്നു. ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയാണ് ഇവർ. ചികിത്സാ പിഴവ് മൂലമായിരുന്നു പെൺകുട്ടി മരിച്ചത്.

 മുന്‍വൈരാഗ്യത്തെ തുടർന്ന്

മുന്‍വൈരാഗ്യത്തെ തുടർന്ന്

അതിനിടെ ഹത്രാസ് പെൺകുട്ടിക്ക് നേരെയുണ്ടായ ബലാത്സംഗം മുൻവൈരാഗ്യത്തെ തുടർന്നാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെയും പ്രതികളുടേയും കുടുംബങ്ങള്‍ തമ്മില്‍ പതിറ്റാണ്ടായി ശത്രുതയിലായിരുന്നു. 2001 ൽ പെൺകുട്ടിയുടെ മുത്തച്ഛനെ പ്രതികളുടെ കുടുംബാംഗങ്ങൾ മർദ്ദിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Recommended Video

cmsvideo
    Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising
     നേരത്തേയും ശ്രമിച്ചു

    നേരത്തേയും ശ്രമിച്ചു

    ഈ കേസിൽ പ്രതികളായ നരേന്ദ്ര ,രവി എന്നിവർ 20 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. അതോടെയാണ് ഇവർക്ക് കുടുംബത്തോട് പക ഉണ്ടായതെന്നും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതതെന്നും പോലീസ് പറയുന്നു. നേരത്തേയും പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+