മണ്‍സൂണില്‍ എല്‍ നിനോ സാധ്യത 70%, ആശങ്ക; പരിഹാര നടപടികളുമായി രാജ്യം
ന്യൂദല്‍ഹി: ഈ വര്‍ഷത്തെ മണ്‍സൂണില്‍ എല്‍ നിനോ പ്രതിഭാസം രൂപപ്പെടാന്‍ 70 ശതമാനം സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്‍ നിനോയ്ക്ക് 70% സാധ്യതയുണ്ടെന്നും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇത് സാധ്യത 80% വരെ ആയി ഉയരും എന്നുമാണ് ഐഎംഡി അറിയിച്ചത്.
കടല്‍പ്പരപ്പിലെ ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായതിനാല്‍, കേന്ദ്ര കൃഷി മന്ത്രാലയവും ഐഎംഡിയും പ്രതിരോധ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി പ്രതിമാസ മീറ്റിംഗുകള്‍ നടത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2001 നും 2020 നും ഇടയില്‍ ഏഴ് എല്‍ നിനോ വര്‍ഷങ്ങളാണ് ഇന്ത്യ കണ്ടത്. ഇതില്‍ നാലെണ്ണം വരള്‍ച്ചയ്ക്ക് കാരണമായി (2003, 2005, 2009-10, 2015-16).

എല്‍ നിനോ ഉണ്ടായാല്‍ അത് കടലില്‍ നിന്നുളള കാറ്റിന്റെ ഗതിയേയും സ്വഭാവത്തേയും പ്രതികൂലമായി ബാധിക്കും. ഇത് മഴ കുറയാന്‍ ഇടയാക്കും എന്നാണ് ആശങ്ക. ഇത്തവണ റെക്കോഡ് ചൂട് അനുഭവപ്പെട്ടതിനാല്‍ തന്നെ കാലവര്‍ഷത്തില്‍ മഴ കുറയുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നേരത്തെ 2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോ ഉണ്ടായപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം ലഭിക്കുന്ന മഴയുടെ 75 ശതമാനവും കാലവര്‍ഷത്തിലാണ് കിട്ടുന്നത് എന്നതിനാല്‍ മഴയുടെ അളവിലെ കുറവ് പ്രതിസന്ധി സൃഷ്ടിക്കും. കാലവര്‍ഷം കുറയുന്നത് കൃഷിയേയും വൈദ്യുതി ഉത്പാദനത്തേയും സാമ്പത്തിക സ്ഥിതിയേയും ദോഷകരമായി ബാധിക്കും. 1997-ല്‍ ആണ് ഇന്ത്യ എക്കാലത്തെയും ശക്തമായ എല്‍ നിനോയെ അഭിമുഖീകരിച്ചത്. എന്നാല്‍ മണ്‍സൂണ്‍ സാധാരണമായിരുന്നു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
എന്നാല്‍ രാജ്യം മറ്റൊരു കാലാവസ്ഥാ പ്രതിഭാസത്തെയാണ് അഭിമുഖീകരിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ പോസിറ്റീവ് ആയ ഇന്ത്യന്‍ ഓഷ്യന്‍ ഡിപോള്‍ മഴയെ വര്‍ധിപ്പിക്കുകയും എല്‍ നിനോയെ തടയുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് ദിശകള്‍ (പടിഞ്ഞാറും കിഴക്കും) തമ്മിലുള്ള താപനില വ്യത്യാസമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡിപോള്‍.
അതേസമയം ആഗോള അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന എല്‍ നിനോ പ്രതിഭാസത്തെ ഇന്ത്യ അതിജീവിക്കുകയാണെങ്കില്‍ 2023-24-ല്‍ പണപ്പെരുപ്പം 5.0 മുതല്‍ 5.6% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്.












Click it and Unblock the Notifications