Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് വ്യക്തിപരമായി അപമാനിക്കുന്നുവെന്ന് മോദി; അമ്മയെയും അച്ഛനെയും അധിക്ഷേപിച്ചു, രൂക്ഷ വിമർശനം!!

ദില്ലി: കോൺഗ്രസ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മോദിയുടെ വിമർശനം. തന്റെ അമ്മയെ പോലും അവര്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും മോദി ഹരിയാനയില്‍ പറഞ്ഞു.

അവരുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തു. ഇക്കാരണത്താല്‍ സ്നേഹത്തിന്റെ മൂടുപടമണിഞ്ഞ് അവര്‍ എന്നെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് തന്നെ ഹിറ്റലറോടും, മുസോളിനിയോടും ഉപമിച്ചെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയ്ക്കെതിരെ മോദി വിദ്വേഷം നിറഞ്ഞ പ്രസ്താവന നടത്തിയെങ്കിലും മോദിയോട് സ്നേഹം മാത്രമേ തനിക്കുള്ളുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Narendra Modi

ഇതിന് പിന്നാലെയാണ് മോദി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നു. എന്റെ അച്ഛനാരെന്ന് ചോദിക്കുന്നു. ഞാന്‍ പ്രധാനമന്ത്രിയായപ്പോഴാണ് അവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്ന് ഓർക്കണമെന്നും മോദി വികാരധീനനായി.

അതേസമയം മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജനതാദൾ നേതാവ് റാബ്രി ദേവി രെഗത്തെത്തി. മോദിയെ ദുരോധ്യനനെന്ന് വിിളിച്ച പ്രിയങ്ക ഗാന്ധി ക്ക് തെറ്റ് പറ്റി. വിളിക്കേണ്ടത് ആരാച്ചാർ എന്നായിരുന്നു. മാധ്യമപ്രവർത്തകരെയും ജഡ്ജിമാരെയും കൊണ്ടുപോയി കൊല്ലുന്നയാളാണെന്നായിരുന്നു റാബ്രി ദേവിയുടെ പ്രസ്താവന.

ഹരിയാനയിലെ അമ്പാലയിൽ നടന്ന തിരഞ്ഞെടുിപ്പ് പ്രചാരണ പരിപാടിയിലായിരുന്നു പ്രിയങ്ക ഗാന്ധി മോദിക്കെതിരെ ദുര്യോധന പരാമർശം ഉന്നയിച്ചത്. രാജീവ് ഗാന്ധി വിഷയത്തിലായിരുന്നു പ്രിയങ്കയുടെ വിമർശനം. മറ്റ് വിഷയങ്ങളൊന്നും ഉന്നയിക്കാനില്ലാത്തതുകൊണ്ടാണ് മോദി തന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നതെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. മഹാഭാരത്തിൽ ഇതിന് തെളിവുണ്ട്. ഇതുപോലുള്ള അഹങ്കാരമാണ് ദുര്യോധന് ഉണ്ടായിരുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+