Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം എത്ര ഒന്നിച്ചാലും നേരിടാന്‍ ബിജെപിയുടെ പ്ലാന്‍; മോദിയുടെ മിഷന്‍ 2024 ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപി പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒന്നിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ബിജെപി പുതിയ പ്ലാന്‍ തയ്യാറാക്കുന്നു. എങ്ങനെ പ്രതിപക്ഷത്തെ തകര്‍ക്കാമെന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. പട്‌നയിലെ പ്രതിപക്ഷ യോഗത്തെ ബിജെപി വളരെ നിര്‍ണായകമായിട്ടാണ് കാണുന്നത്.

മോദിയുടെ ഉപദേഷ്ടാക്കള്‍ നിര്‍ണായക വിവരങ്ങളും കൈമാറുന്നുണ്ട്. ഇത്രയും കാലം മോദിയെ ശക്തമായി നിലനിര്‍ത്തിയത് പ്രതിപക്ഷം ഭിന്നിച്ച് നിന്നതാണ്. പക്ഷേ പ്രതിപക്ഷ നിരയിലും ചില പ്രശ്‌നങ്ങളുണ്ട്. മധ്യപ്രദേശിലും, രാജസ്ഥാനിലും എഎപി മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

bjp-pm-modi

പക്ഷേ അതിനായി കോണ്‍ഗ്രസ് ഡല്‍ഹിയും, പഞ്ചാബും വിട്ടുകൊടുക്കേണ്ടി വരും. ഇവിടെ മത്സരിക്കില്ലെന്ന ഉറപ്പും കോണ്‍ഗ്രസ് നല്‍കേണ്ടി വരും. ഇത് സാധ്യമല്ലാത്ത കാര്യമാണ്. അതുപോലെ മമതയും അധികം സീറ്റൊന്നും പശ്ചിമ ബംഗാളില്‍ വിട്ടുകൊടുക്കില്ല.

ബിജെപി, പ്രതിപക്ഷത്തെ കുറച്ച് നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതാണ് പ്രശ്‌നമായി മാറിയിരിക്കുന്നത്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പ്രതിപക്ഷം ഒന്നിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടാണ്. അത് മാത്രമല്ല, എന്‍ഡിഎയ്ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ട്.

മഹാരാഷ്ട്രയില്‍ ബിജെപിയും, ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയുമായി അത്ര നല്ല ബന്ധത്തില്‍ അല്ല. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തിനായി ആഗ്രഹിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ ജയലളിതയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സഖ്യം പൊളിയാനാണ് സാധ്യത. ബിജെപിയുടെ ആഭ്യന്തര സര്‍വേകള്‍ അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്.

ബീഹാറില്‍ വലിയ നഷ്ടം എന്‍ഡിഎയ്ക്കും, ബിജെപിക്കും ഉണ്ടാവുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. നിതീഷ് കുമാര്‍ പോയത് വലിയ തിരിച്ചടിയായി മാറുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. മഹാരാഷ്ട്രയില്‍ ഉദ്ധവ് കരുത്താര്‍ജിച്ച് വരുന്നുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തിന് അനുകൂല ഘടകങ്ങളാണ്.

മോദി ഇതിനെ നേരിടാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കി കഴിഞ്ഞു. കൂടുതല്‍ സഖ്യകക്ഷികളെ അവര്‍ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. ആദ്യത്തേത് ടിഡിപിയാണ്. ചര്‍ച്ചകള്‍ കാര്യമായി തന്നെ നടക്കുന്നുണ്ട്. പഞ്ചാബില്‍ നിന്ന് ശിരോമണി അകാലിദളും വൈകാതെ തന്നെ എന്‍ഡിഎയിലേക്ക് തിരിച്ചെത്തും.

സര്‍പ്രൈസായി മറ്റൊരു നീക്കവും ബിജെപി മുന്നില്‍ കാണുന്നുണ്ട്. കര്‍ണാടകയില്‍ നിന്ന് ജെഡിഎസ്, എന്‍ഡിഎ പാളയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം വലിയ പാര്‍ട്ടികളുടെ കാര്യമാണ്. ചെറുപാര്‍ട്ടികള്‍ ഇനിയും വരാനുണ്ട്. ലോക്ജനശക്തി പാര്‍ട്ടിയുടെ ചിരാഗ് പാസ്വാന്‍ വിഭാഗം എന്‍ഡിഎയിലെത്താനാണ് സാധ്യത.

ചിരാഗിനെ നേരത്തെ ബിജെപി തഴഞ്ഞതാണ്. പക്ഷേ നിതീഷ് എന്‍ഡിഎ വിട്ടതോടെ ചിരാഗിന്റെ വരവ് എളുപ്പമായിരിക്കുകയാണ്. പാസ്വാന്‍ കുടുംബത്തെ ബിജെപി ഒന്നിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച മഹാസഖ്യം വിട്ട സാഹചര്യത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നേക്കും.

ബീഹാറില്‍ നിന്ന് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എന്‍ഡിഎയില്‍ എത്താന്‍ സാധ്യതയേറെയാണ്. യുപിയില്‍ ഒപി രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി അടുക്കാനുളള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. ഇതെല്ലാം കൂടുതല്‍ വിഭാഗങ്ങളെ ബിജെപിക്ക് അനുകൂലമാക്കും. പ്രതിപക്ഷത്തെ പൊളിക്കാനുള്ള ആയുധമായും അത് മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+