തിരുപ്പതി ലഡു വിവാദം; സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ പരാതിയുമായി അമൂൽ
ഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമാണത്തിൽ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് എതിരെ ഉയരുന്ന ആരോപണങ്ങളിൽ പരാതിയുമായി അമൂൽ. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ ലഡ്ഡൂകളിൽ ഉപയോഗിക്കുന്ന നെയ്യിൻ്റെ വിതരണക്കാരൻ അമൂൽ ആണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചാരണം ഉണ്ട്. ഇത് തെറ്റായ ആരോപണം ആണെന്നാണ് അമൂൽ പറയുന്നത്. അഹമ്മദാബാദ് സൈബർ ക്രൈം പോലീസിൽ ആണ് അമൂൽ പരാതി നൽകിയത്.
അമൂലിന് എതിരെ ഉയരുന്ന ആരോപണങ്ങൾ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജി സി എം എം എഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത നിഷേധിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡൂകളിൽ ഉപയോഗിക്കുന്ന നെയ്യ് മായം കലർന്നതാണെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങളായി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്, ചിലർ നെയ്യാണെന്ന് അവകാശപ്പെടുന്നു. അമൂൽ തിരുപ്പതിദേവസ്വത്തിന് നെയ്യ് നൽകിയിട്ടില്ലെന്നും
അമുലിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് അതിന്റെ പ്രശസ്തി നശിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

അമൂലിൻ്റെ പ്രശസ്തി നശിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് അഹമ്മദാബാദ് സൈബർ ക്രൈമിൽ എഫ്ഐആർ ഫയൽ ചെയ്തതിന് കാരണം. കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ സമഗ്രതയും അത് പ്രതിനിധീകരിക്കുന്ന 3.6 ദശലക്ഷം കർഷക കുടുംബങ്ങളുടെ ഉപജീവനവും നിലനിർത്തുന്നതിനും കമ്പനിക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തെറ്റായ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും അവരുടെ ഉപജീവനത്തെ സാരമായി ബാധിക്കും, അതിനലാണ് ഈ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഞങ്ങൾ നിയമ നടപടി സ്വീകരിച്ചത്. ഞങ്ങളുടെ ഉല്പന്നങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും, അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അത്യാധുനിത ഉൽപാദന കേന്ദ്രങ്ങളിൽ പാലിൽ നിന്നാണ് അമൂൽ നെയ്യ് നിർമ്മിക്കുന്നതെന്നും അമൂൽ വ്യക്തമാക്കി. അവ ഐ എസ് ഒ സർട്ടിഫൈഡ് ആണെന്നും ഉയർന്ന ഗുണമേന്മയുള്ള ശുദ്ധമായ പാൽ കൊഴുപ്പിൽ നിന്നുമാണ് അമൂൽ നെയ്യ് നിർമ്മിക്കുന്നതെന്നും എഫ് എസ് എസ് എ ഐ വ്യക്തമാക്കിയിട്ടുള്ള മായം കണ്ടെത്തൽ ഉൾപ്പെടെയുള്ള ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകുന്നുണ്ടെവന്നും അമൂൽ പറയുന്നു.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈ എസ് ആർ സി പി സർക്കാരിനെതിരെ ചന്ദ്രബാബു നായിഡു സെപ്തംബർ 19 ന് ന് ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്. പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് സ്വിരീകരിക്കുന്ന ലാബ് റിപ്പോർട്ട് ഈ ആരോപണങ്ങൾ ശരി വെയ്ക്കുകയും വ്യാപകമായ വിമർശനം ഉയരുകയും ചെയ്തു.












Click it and Unblock the Notifications