കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺ ഗ്രസ് പ്രതിഷേധം കാപട്യം', സ്വന്തം നേതാക്കൾ ഇരകളാകുമ്പോൾ മാത്രം പ്രതിഷേധമെന്ന് തൃണമൂൽ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധം കാപട്യമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രമായ 'ജാഗോ ബംഗ്ലാ'. ഏജൻസികളിൽ നിന്ന് ഒരു കോൾ ലഭിച്ചപ്പോൾ തന്നെ, കോൺഗ്രസിന്റെ ഉന്നത നേതൃത്വം ഭയന്ന് വിറയ്ക്കാൻ തുടങ്ങി എന്ന് ഈ ലേഖനത്തിൽ പറയുന്നു. കോൺഗ്രസിന്റെ ഈ രാജ്യവ്യാപക പ്രതിഷേധാഹ്വാനം അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും ലേഖനം കൂട്ടിച്ചേർക്കുന്നു.

'രാഹുലിന് ഇഡി സമൻസ് ലഭിച്ചു, കോൺഗ്രസ് പ്രതിഷേധം, സോണിയ ആശുപത്രിയിൽ.' എന്ന തലക്കെട്ടിൽ ആയിരുന്നു ജാഗോ ബംഗ്ലായിൽ ഈ റിപ്പോർട്ട് വന്നത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ആദിരഞ്ജൻ ചൗധരിയെ പരിഹസിച്ചും ടിഎംസി രംഗത്തെത്തിയിട്ടുണ്ട്. "സംസ്ഥാനത്ത് തന്റെ പാർട്ടിയെ പൂജ്യത്തിലെത്തിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. ടിഎംസിക്കെതിരായ കേന്ദ്ര ഏജൻസികളുടെ ആക്രമണത്തെ അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിനോ കോൺഗ്രസ് നേതൃത്വത്തിനോ ഇപ്പോൾ എന്താണ് പറയാനുള്ളത്? രാഹുൽ-സോണിയക്കെതിരായ ഇഡിയുടെ നീക്കത്തെ അദ്ദേഹം പിന്തുണയ്ക്കണം," ലേഖനത്തിൽ പറയുന്നു.

 tmc

രാഷ്ട്രപതി സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിൽക്കണമെന്ന് വിവിധ പ്രതിപക്ഷ നേതാക്കൾ ആഹ്വാനം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. തൃണമൂൽ നേതാവ് മദൻ മിത്രയും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട് "അവരുടെ നേതാക്കൾ ഇരൾ ആകുമ്പോൾ മാത്രമാണ് അവർ പ്രതിഷേധിക്കു. ഞങ്ങളുടെ പാർട്ടിയിലെ ആരെങ്കിലും ഇരയായാൽ ഇവർ ശബ്ദിക്കില്ല." എന്നായിരുന്നു മിത്രയുടെ വാക്കുകൾ. സോണിയാഗാന്ധി വേഗം സുഖം പ്രാപിക്കട്ടെ എന്ന് മമത ബാനർജി ആശംസിച്ചതായും അദ്ദേഹം പറഞ്ഞു.

റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

"ഇത് ഒരു ദേശീയ അല്ലെങ്കിൽ പ്രാദേശിക പാർട്ടിയെ കുറിച്ചുള്ള ചോദ്യമല്ല. 2019ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷത്തെ മുഴുവൻ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുമെന്ന് മമത ബാനർജി തെളിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും അവൾ അത് തന്നെ ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേതാക്കൾക്ക് പിൻതുണ അറിയിച്ചുകൊണ്ടായിരുന്നു കോൺ ഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവരുടെ പ്രതിഷേധം കണക്കിലെടുത്ത് ഏജൻസിയുടെ ഓഫീസിന് സമീപം പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

English summary
The report was published in Jago Bangla under the headline 'Rahul receives ED summons, Congress protest, Sonia in hospital'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X