കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർദീപ് സിംഗ് പുരി ഭീഷണിപ്പെടുത്തി: ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചത് പ്രവർത്തകർ, തൃണമൂൽ എംപി

Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് തൃണമൂൽ കോൺഗ്രസ് എംപി. വ്യാഴാഴ്ച രാജ്യസഭയിൽ വെച്ച് മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി ശാന്തനു സെൻ ഉന്നയിച്ചിട്ടുള്ള ആരോപണം. മന്ത്രി തന്നെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വക്കിലായിരുന്നുവെന്നും തന്റെ സഹപ്രവർത്തകരെത്തിയാണ് രക്ഷപ്പെടുത്തിയതെന്നുമാണ് ശന്തനു ആരോപിച്ചത്. വാർത്താ സമ്മേളനത്തിലാണ് ശന്തനു കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

ആ പത്ത് കോടി അടിച്ചത് വടകരയില്‍: വലിയ അനുഗ്രഹം, ലോട്ടറി മേഖലയ്ക്ക് ഉണര്‍വേകുമെന്ന് ഏജന്റ്ആ പത്ത് കോടി അടിച്ചത് വടകരയില്‍: വലിയ അനുഗ്രഹം, ലോട്ടറി മേഖലയ്ക്ക് ഉണര്‍വേകുമെന്ന് ഏജന്റ്

രാജ്യസഭയിൽ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രസംഗം സഭയിൽ വായിച്ചുകൊണ്ടിരിക്കെ അത് തട്ടിപ്പറിച്ച് കീറിയെറിഞ്ഞ തന്നോട് ഹർദീപ് സിംഗ് പുരി മോശമായ രീതിയിൽ ആംഗ്യം കാണിച്ചെന്നും എംപി അവകാശപ്പെടുന്നു. സഭ കഴിഞ്ഞ ശേഷം ഹർദീപ് സിംഗ് പുരി വിളിപ്പിച്ചതോടെ അദ്ദേഹത്തിനടുത്തേക്ക് പോയെന്നും ആ സമയത്ത് തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ശന്തനു പറയുന്നു.

 hardeep-singh-puri-1590

സിനിമ മാത്രമല്ല ക്ലാസ്, നടിയും ക്ലാസ്സാണ്... സര്‍പ്പട്ടൈ പറമ്പരൈ നായിക ധുഷാര വിജയന്റെ ചിത്രങ്ങൾ കാണാം

ദൈവത്തിന് നന്ദി എന്റെ സഹപ്രവർത്തകർ ഇത് ശ്രദ്ധിക്കുകയും എന്നെ രക്ഷിക്കുകയും ചെയ്തു. ഇത് തികച്ചും നിർഭാഗ്യകരമാണ്, "പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ശന്തനു സെൻ ഇക്കാര്യം വ്യക്തമാക്കിയത് പെഗാസസ് ഫോൺ ചോർച്ചൽ വിവാദത്തെക്കുറിച്ച് പ്രസ്താവന നടത്താൻ ഐടി മന്ത്രി അശ്വിനി വൈഷ്ണാവിനെ ക്ഷണിച്ചതോടെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടി അംഗങ്ങളും ബഹളം വെക്കുകയും രാജ്യസഭാ നടപടികൾ നീണ്ടുപോയിരുന്നു.

'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
TMC MP Santanu Sen leveled serious allegation against Union minister Hardeep Singh Puri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X