കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ തൃണമൂല്‍ തരംഗം, കെഎംസിയില്‍ നേടിയത് 134 സീറ്റ്, ബിജെപിയും ഇടതും തരിപ്പണം

Google Oneindia Malayalam News

ദില്ലി: കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 134 സീറ്റ് നേടി വമ്പന്‍ കുതിപ്പാണ് തൃണമൂല്‍ നടത്തിയത്. ആകെയുള്ള 144 സീറ്റിലാണ് ഇത്രയും സീറ്റുകള്‍ തൃണമൂല്‍ നേടിയത്. ഒരു പാര്‍ട്ടിയും തൃണമൂലിന് വെല്ലുവിളിയുയര്‍ത്തിയില്ല. ബിജെപിക്ക് ആകെ മൂന്ന് സീറ്റാണ് നേടാനായത്. 144 സീറ്റിലും ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. സിപിഎമ്മിന് രണ്ട് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും ആകെ ലഭിച്ചു. എന്നാല്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് പോലെ തൃണമൂല്‍ ആധിപത്യം തുടരുന്നതാണ് കണ്ടത്. ദേശീയ തലത്തിലേക്ക് നോട്ടമിടുന്ന മമതയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ഫലങ്ങള്‍.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

1

2015ലെ കെഎംസി തിരരഞ്ഞെടുപ്പില്‍ തൃണമൂലിന് 114 സീറ്റാണ് നേടാന്‍ സാധിച്ചത്. ഇത്തവണ അത് ഉയര്‍ത്തിയിരിക്കുകയാണ്. അന്ന് ഇടതുപക്ഷത്തിന് 15 സീറ്റ് ലഭിച്ചിരുന്നു. ബിജെപിക്ക് ആറ് വാര്‍ഡും ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് അഞ്ച് സീറ്റും സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ മൂന്ന് പാര്‍ട്ടികളും ഇത്തവണ വന്‍ തകര്‍ച്ച നേരിട്ടു. ഇടതുപക്ഷത്തിനാണ് കൂടുതല്‍ തകര്‍ച്ച നേരിട്ടത്. കഴിഞ്ഞ തവണ തന്നെ പല കൗണ്‍സിലര്‍മാരും പിന്നീട് തൃണമൂലിനൊപ്പം ചേര്‍ന്നിരുന്നു. ഞായറാഴ്ച്ചയാണ് കെഎംസി തിരഞ്ഞെടുപ്പ് നടന്നത്. വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. 63 ശതമാനത്തോളം പോളിംഗും രേഖപ്പെടുത്തിയിരുന്നു.

തൃണമൂല്‍ വ്യാപകമായ കൃത്രിമമാണ് തിരഞ്ഞെടുപ്പില്‍ നടത്തിയതെന്ന് ബിജെപി ആരോപിച്ചു. അതേസമയം അഗ്രസീവായിട്ടുള്ള ക്യാമ്പയിനായിരുന്നു ബിജെപി നടത്തിയത്. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. വമ്പന്‍ വോട്ട് ശതമാനമാണ് തൃണമൂലിന് ലഭിച്ചത്. 74 ശതമാനം വോട്ടും തൃണമൂലാണ് നേടിയത്. മമത ബാനര്‍ജിയുടെ ജനപ്രീതി സംസ്ഥാനത്ത് ശക്തമായി ഉയരുന്നു എന്നാണ് വ്യക്തമാകുന്നത്. ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മറ്റൊരു തിരിച്ചടി കൂടിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന് 9.1 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ ബിജെപി വോട്ട് ശതമാനത്തില്‍ മൂന്നാം സ്ഥാനത്താണ്. എട്ട് ശതമാനം വോട്ടാണ് ലഭിച്ചത്.

ബംഗാള്‍ തിരഞ്ഞെടുപ്പിലും വമ്പന്‍ പോരാട്ടമായിരുന്നു മമതയും ബിജെപിയും തമ്മിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കം പ്രചാരണത്തിന് ഇറങ്ങിയിട്ടും വന്‍ തിരിച്ചടി നേരിട്ടിരുന്നു ബിജെപി. 213 സീറ്റ് നേടി തൃണമൂല്‍ അധികാരത്തിലെത്തുകയായിരുന്നു. 294 സീറ്റാണഅ ബംഗാളില്‍ ഉണ്ടായിരുന്നത്. ഇത്തവണ വമ്പന്‍മാരും വിജയം നേടിയിട്ടുണ്ട്. ലോക്‌സഭാ എംപിയും അഞ്ച് തവണ കൗണ്‍സിലറുമായ മാലാ റോയ് അവരുടെ സീറ്റ് നിലനിര്‍ത്തി. 88ാം വാര്‍ഡില്‍ നിന്ന് ആറാം തവണയാണ് അവര്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്. മറ്റൊരു എംഎല്‍എ ദേബാശിഷ് കുമാര്‍ 85ാം വാര്‍ഡില്‍ ഗംഭീര ജയം നേടി.

പതിനൊന്നാം നമ്പര്‍ വാര്‍ഡില്‍ നിന്ന് തൃണമൂലിന്റെ പ്രമുഖ എംഎല്‍എ അതിന്‍ ഘോഷ് മികച്ച വിജയം നേടി. നോര്‍ത്ത് കൊല്‍ക്കത്തയിലാണ് ഈ വാര്‍ഡ്. തൃണമൂലിന്റെ തന്നെ മറ്റൊരു നേതാവായ താരക് സിംഗ് 118ാം വാര്‍ഡില്‍ വിജയക്കൊടി നാട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ വാര്‍ഡില്‍ നിന്ന് അദ്ദേഹം വിജയിക്കുന്നത്. 22ാം നമ്പര്‍ വാര്‍ഡില്‍ ബിജെപി ഒരിക്കല്‍ കൂടി നേട്ടം കൊയ്തു. സിറ്റിംഗ് കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ കൊല്‍ക്കത്ത മീണ ദേവി പുരോഹിത് തുടര്‍ച്ചയായ ആറാം തവണയാണ് വിജയിച്ചത്. ജനാധിപത്യത്തിന്റെ വിജയമെന്നാണ് മമത ബാനര്‍ജി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കൊല്‍ക്കത്ത കാണിച്ച് തരുമെന്ന് മമത പറഞ്ഞു.

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

ജനങ്ങളുടെ ജയമാണിത്. അവര്‍ വികസനത്തിനാണ് വോട്ട് ചെയ്തത്. അധികാരത്തിലെത്തിയ കാലം മുതല്‍ തൃണമൂല്‍ നല്‍കുന്നതും വികസനമാണെന്നും മമത പറഞ്ഞു. ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ഇടതുപക്ഷവും ജനവിധിയില്‍ തകര്‍ന്നു. ദേശീയ തലത്തില്‍ തന്നെ ഈ വിജയം വളരെ വലുതാണ്. ഇത് ദേശീയ തലത്തിലും അലയടിക്കുമെന്ന് മമത പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ പടിയിറങ്ങുന്ന മേയര്‍ ഹിര്‍ഹാദ് ഹക്കീം തുറന്നടിച്ചത്. ജനവിധി അംഗീകരിക്കാന്‍ ബിജെപി പഠിക്കണമെന്നും ഹക്കീം പറഞ്ഞു. 34 വര്‍ഷം ഞങ്ങളും പ്രതിപക്ഷത്തിരുന്നു. എന്നാല്‍ ഒരിക്കലും ഞങ്ങള്‍ ജനങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

English summary
tmc wave in kolkata municipal corporation: win 134 seat out of 144, bjp and left vanished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X