• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ടിഎൻ ശേഷൻ ഒരിക്കൽ മാത്രം സംഭവിക്കുന്നു": തിരഞ്ഞെടുപ്പ് കമ്മീഷ്ണർ നിയമനത്തില്‍ കോടതിയുടെ വിമർശനം

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ വിമർശനം. തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്രപ്രവർത്തനം ഉറപ്പുവരുത്തൽ സർക്കാരിന്റെ വെറും 'പറച്ചിൽ' മാത്രമായി മാറിയെന്നാണ് കോടതി നിരീക്ഷിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷണർ നിയമനകാര്യത്തിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് കെ എം ജോസഫാണ് വിമർശനം ഉന്നയിച്ചത്. "നിലവിലെ സ്ഥിതി ഭയാനകമാണ്" എന്ന് പറഞ്ഞ കോടതി 1990 മുതൽ 1996 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായി സുപ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതിന് പ്രശസ്തനായ അന്തരിച്ച ടി എൻ ശേഷനെപ്പോലെയുള്ള ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജ്യത്തിന് ആവശ്യമാണെന്നും വ്യക്തമാക്കി.

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച്, "മികച്ച വ്യക്തിയെ" മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി തിരഞ്ഞെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സ്വാതന്ത്ര്യ സ്വതന്ത്ര സേവനത്തില്‍ സർക്കാർ "പറച്ചില്‍" മാത്രമേ നടത്തുന്നുള്ളുവെന്നും കോടതി വിമർശിച്ചു.

കൃപാസനം എന്റെ വിശ്വാസം; അതിനെയാണ് ട്രോളുന്നത്, പൈസ വാങ്ങിയെന്ന ആരോപണത്തിനും ധന്യയുടെ മറുപടികൃപാസനം എന്റെ വിശ്വാസം; അതിനെയാണ് ട്രോളുന്നത്, പൈസ വാങ്ങിയെന്ന ആരോപണത്തിനും ധന്യയുടെ മറുപടി

നിരവധി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർമാർ ഉണ്ടായിട്ടുണ്ടെങ്കിലും

നിരവധി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർമാർ ഉണ്ടായിട്ടുണ്ടെങ്കിലും ടി എൻ ശേശൻ ഇടയ്ക്ക് സംഭവിക്കുന്ന കാര്യം മാത്രമാണ്. മൂന്ന് പേരുടെ (സിഇസിയും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും) ദുർബലമായ തോളിൽ വലിയ ഭാരമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച ആളുകളെ തന്നെ നമ്മല്‍ കണ്ടെത്തേണ്ടതുണ്ട്. തി‌‍രഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനസമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടായിരിക്കുന്നതാണ് ഉചിതം.

'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര

ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യം കമ്മിഷണറുടെ

ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യം കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കുമെന്നും ജസ്റ്റിസ് ജോസഫ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ നിയമനത്തിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് 1990 മുതൽ ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി ഉൾപ്പെടെ നിരവധി ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു.

Face Care: മുഖക്കുരുവിന്റെ പാടാണോ പ്രശ്നം: ഇതാ കറ്റാർവാഴയും ബദാമും ചേരുന്ന അത്ഭുത മരുന്ന് വീട്ടിലുണ്ടാക്കാം

ജനാധിപത്യം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്

"ജനാധിപത്യം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്. അതിനോട് സംവാദമില്ല. ഞങ്ങൾക്ക് പാർലമെന്റിനോട് എന്തെങ്കിലും ചെയ്യാൻ പറയാനാവില്ല, ഞങ്ങൾ അത് ചെയ്യില്ല. 1990 മുതൽ ഉന്നയിക്കപ്പെട്ട വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിലെ സ്ഥിതി ഭയാനകമാണ്. നിലവിലെ വ്യവസ്ഥിതി മറികടക്കാൻ ഞങ്ങളെ അനുവദിക്കാതിരിക്കാൻ ഭരണകക്ഷിയിൽ നിന്ന് എതിർപ്പുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം," കോടതി വ്യക്തമാക്കി.

2004 മുതൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറും

2004 മുതൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറും ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുപിഎയുടെ 10 വർഷത്തെ ഭരണത്തിൽ ആറ് തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും എൻ ഡി എയുടെ എട്ട് വർഷത്തിൽ എട്ട് അംഗങ്ങളും ഉണ്ടായിരുന്നു. "സർക്കാർ വെട്ടിച്ചുരുക്കിയ കാലാവധിയാണ് ഇ സി കൾക്കും സി ഇ സികൾക്കും നൽകുന്നത്. 1991 ലെ നിയമപ്രകാരം 6 വർഷമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ കാലാവധി. എന്നാല്‍ 65 വയസ്സാകുമ്പോഴേക്കു വിരമിക്കണമെന്നത് കണക്കുകൂട്ടിയുള്ള നിയമനങ്ങളാണ് സർക്കാർ നടത്തുന്നത്. എന്തുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർമാർക്കു പൂർണ കാലാവധി ലഭിക്കാത്തതെന്നും കോടതി വിമർശിച്ചു.

മികച്ച ആളെ നിയമിക്കുന്നതിനെ സർക്കാർ

അതേസമയം, മികച്ച ആളെ നിയമിക്കുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും എന്നാൽ അതെങ്ങനെ സാധിക്കുമെന്നതാണ് ചോദ്യമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. "ഭരണഘടനയിൽ ഇത് സംബന്ധിച്ച് അവ്യക്തതയില്ല. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത് മന്ത്രിമാരുടെ കൗൺസിലിന്റെ സഹായത്തിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ്," അദ്ദേഹം പറഞ്ഞു.

English summary
"TN Seshan Happens Once In A While": Supreme Court on appointment of Election Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X