'മോദിയെ തകർക്കാൻ കോൺഗ്രസ് ടൂൾകിറ്റ്'... ബിജെപിയെ തിരിച്ചടിച്ച് ആരോപണം; കേസുമായി കോൺഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് 'കൊവിഡ് ടൂള്‍കിറ്റ്' തയ്യാറാക്കി എന്നാണ് ബിജെപിയുടെ ആരോപണം. ഇത് വലിയതോതില്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിപ്പോള്‍ ബിജെപിയ്ക്ക് തന്നെ തിരിച്ചടിയാകുമോ എന്നാണ് സംശയം.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ബിജെപി വക്താവ് സംബിത് പത്ര എന്നിവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാന്‍ ആവില്ല. വിശദാംശങ്ങള്‍ പരിശോധിക്കാം...

ടൂള്‍കിറ്റ്

ടൂള്‍കിറ്റ്

കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് 'ടൂള്‍കിറ്റ്' ഉണ്ടാക്കി എന്ന ആരോപണം ബിജെപി ഉന്നയിച്ചത്.

 'തെളിവുകള്‍' സഹിതം

'തെളിവുകള്‍' സഹിതം

വെറുതേ ഒരു ആരോപണം ഉന്നയിക്കുക മാത്രമല്ല, അതിന്റെ തെളിവ് എന്നവണ്ണം ചിലത് കൂടി ബിജെപി നേതാക്കള്‍ പുറത്ത് വിട്ടിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ഇത് വലിയതോതില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി എന്നരീതിയിലുള്ള നിരീക്ഷണങ്ങളും വന്നു.

'മോദി സ്‌ട്രെയിന്‍', 'സൂപ്പര്‍ സ്‌പ്രെഡര്‍ കുംഭ്'

'മോദി സ്‌ട്രെയിന്‍', 'സൂപ്പര്‍ സ്‌പ്രെഡര്‍ കുംഭ്'

കൊവിഡ് വ്യാപനം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ 'ഇന്ത്യന്‍ സ്‌ട്രെയിന്‍', 'മോദി സ്‌ട്രെയിന്‍' തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ ടൂള്‍കിറ്റ് നിര്‍ദ്ദേശിക്കുന്നു എന്നാണ് ആരോപണം. അതോകൊടുപ്പം 'സൂപ്പര്‍ സ്‌പ്രെഡര്‍ കുംഭ്' എന്നതും നിരന്തരണം ഉപയോഗിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് ടൂള്‍കിറ്റ് വഴി നിര്‍ദ്ദേശം നല്‍കിയെന്നും ബിജെപി ആരോപിച്ചു.

തിരിച്ചടി

തിരിച്ചടി

എന്നാല്‍ ഈ ആരോപണങ്ങള്‍ വെറുതേ കേട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. രാജസ്ഥാന്‍ കോണ്‍ഗ്രസ് സെക്രട്ടറി ജശ്വന്ത് ഗുര്‍ജാര്‍ ആണ് പരാതിക്കാരന്‍. ജയ്പൂരിലെ ബജാജ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉന്നത നേതൃത്വം

ഉന്നത നേതൃത്വം

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ആയ ജെപി നദ്ദയാണ് 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' ആരോപണം ആദ്യമായി ട്വീറ്റ് ചെയ്തവരില്‍ പ്രമുഖന്‍. ഇതിന് പിറകെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ബിജെപി വക്താവ് സംബിത് പത്ര എന്നിവരും ട്വീറ്റ് ചെയ്തു. ഇവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മറ്റൊരു കേസും

മറ്റൊരു കേസും

ഇതിനിടെ എന്‍എസ് യുവിന്റെ നേതൃത്വത്തില്‍ മറ്റൊരു പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, സംബിത് പത്ര എന്നിവര്‍ക്കെതിരെയാണ് പരാതി. ഛത്തീസ്ഗഢ് എന്‍എസ് യു പ്രസിഡന്റ് ആകാശ് ശര്‍മയാണ് പരാതിക്കാരന്‍.

ഗുരുതരമായ വകുപ്പുകള്‍

ഗുരുതരമായ വകുപ്പുകള്‍

ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 469, ഐപിസി 504, ഐപിസി 505(1)(ബി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വ്യാജരേഖ ചുമത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള മനപ്പൂര്‍വ്വമുള്ള അപമാനിക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍.

ബിജെപി കുടുങ്ങുമോ?

ബിജെപി കുടുങ്ങുമോ?

സംഗതി ആരോപണം ഉന്നയിച്ച് വെറുകേ കടന്നുകളയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എത്തിയിരിക്കുന്നത്. തെളിവ് എന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ പുറത്ത് വിട്ടവയ്‌ക്കൊന്നും യാതൊരു ആധികാരികതയും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

വ്യാജമോ

വ്യാജമോ

എഐസിസി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലെറ്റര്‍ഹെഡ്ഡില്‍ എന്ന രീതിയിലാണ് ടൂള്‍കിറ്റ് പ്രചരിച്ചത്. എന്നാല്‍ ഇതില്‍ കൃത്രിമം ഉണ്ടെന്നാണ് ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ച ഡോക്യുമെന്‌റിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. ബിജെപി ഇതുവരെ പുറത്ത് വിട്ടത് ടൂള്‍ കിറ്റിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് എന്നതും തിരിച്ചടിയാണ്.

ലെറ്റര്‍ഹെഡ് തന്നെ സംശയം

ലെറ്റര്‍ഹെഡ് തന്നെ സംശയം

ടൂള്‍കിറ്റിന്റെ പിഡിഎഫ് വേര്‍ഷനോ മൈക്രോസോഫ്റ്റ് വേര്‍ഡ് വേര്‍ഷനോ ബിജെപി പുറത്ത് വിട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ. എന്നാല്‍ അതൊന്നും ബിജെപിയുടെ കൈവശമില്ല. മാത്രമല്ല, എഐസിസിയുടെ റിസര്‍ച്ച് വിങ്ങിന്റെ പേരിലുള്ള ലെറ്റര്‍ഹെഡ് യഥാര്‍ത്ഥ ലെറ്റര്‍ഹെഡിന്റെ ഒരു മോശം പകര്‍പ്പാണെന്നും ഏറെക്കുറേ വ്യക്തമായിക്കഴിഞ്ഞു.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+