ബിറ്റ്‌കോയിന്‍; അമിതാഭ് ബച്ചന്റെയും മകന്റെയും നിക്ഷേപ വാര്‍ത്ത ചതിക്കുഴിയോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അത്ഭുതക്കുതിപ്പ് നടത്തിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനില്‍ നിക്ഷേപിച്ചവരെ കാത്തിരിക്കുന്നത് ചതിക്കുഴിയോ?. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ബിറ്റ് കോയിന്‍ നിക്ഷേപം ആപത്ത് ക്ഷണിച്ചുവരുത്തുമെന്നാണ് വ്യക്തമാക്കുന്നത്. യാതൊരു ഉറപ്പും ഇത്തരം നിക്ഷേപങ്ങള്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

നമ്മള്‍ ഒരുവര്‍ഷം പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ബഹിരാകാശ കേന്ദ്രത്തില്‍ 16വട്ടം

ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ക്രിപ്റ്റോകറന്‍സി നിക്ഷേപത്തിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയത്. മികച്ച ആദായം വാഗ്ദാനം ചെയ്ത് നിക്ഷേപകനെ പറ്റിക്കുന്ന പദ്ധതികളാണ് ഇതെന്നാണ് സൂചന. വന്‍ കുതിപ്പ് നടത്തിയശേഷം ബിറ്റ്കോയിന്റെ മൂല്യത്തില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

bitcoin

നിലവില്‍ 14,000 ഡോളറിനടുത്ത് മൂല്യമുള്ള കറന്‍സിയില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും മകനും 100 കോടിയിലധികം നിക്ഷേപമുള്ളതായി വാര്‍ത്തയുണ്ടായിരുന്നു. കേവലം ഒരു കോടി രൂപ നിക്ഷേപിച്ചപ്പോഴായിരുന്നു ഈ വര്‍ധന. എന്നാല്‍, ഇത്തരമൊരു വാര്‍ത്ത നിക്ഷേപകനെ ആകര്‍ഷിക്കാനുള്ള തന്ത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബച്ചന്റെ നിക്ഷേപ വാര്‍ത്തയറിഞ്ഞ പലരും ബിറ്റ്‌കോയിനില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാല്‍, വന്‍തോതിലുള്ള നിക്ഷേപം സുരക്ഷിതമായിരിക്കില്ലെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൂടാതെ, ഹാക്കിങ്, പാസ് വേഡ് നഷ്ടപ്പെടല്‍, മാല്‍വെയര്‍ ആക്രമണം എന്നിവമൂലവും പണം നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറന്‍സി ഇടപാടുകളില്‍നിന്ന് മാറിനില്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

English summary
Trade in bitcoins at your own risk, finance ministry warns users

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്