Get Updates
Get notified of breaking news, exclusive insights, and must-see stories!

3 മാസം കാത്തിരിക്കൂ, തൃണമൂല്‍ സര്‍ക്കാരിന്റെ പൊടിപോലുമുണ്ടാവില്ല..... ഞെട്ടിച്ച് സുവേന്ദു!!

കൊല്‍ക്കത്ത: പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതിരോധത്തിലായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊടിപോലും ഡിസംബര്‍ മാസമാവുമ്പോഴേക്ക് ഉണ്ടാവില്ലെന്നാണ് സുവേന്ദുവിന്റെ വാദം. അമ്പരപ്പിച്ച പരാമര്‍ശമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.

1

മമതയുടെ സര്‍ക്കാര്‍ ഭരിച്ചിരുന്നുവെന്ന് പോലും തോന്നിപ്പിക്കാത്ത വിധം അവര്‍ ഇല്ലാതാവുമെന്ന് സുവേന്ദു പറയുന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങാനും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചായിരിക്കും നടത്തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സംസ്ഥാനത്ത് നിന്ന് നീക്കാനുള്ള എല്ലാ കാര്യങ്ങളും റെഡിയായി കഴിഞ്ഞുവെന്ന് സുവേന്ദു അവകാശപ്പെടുന്നു. അതേസമയം സുവേന്ദുവിന്റെ വാക്കുകളെ തൃണമൂല്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമൊക്കെ നടന്ന സംഭവവികാസങ്ങള്‍ തൃണമൂലിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ബിജെപി നേതാക്കളെയും മന്ത്രിമാരെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കാണിച്ച് ഭയപ്പെടുത്തി കൂറുമാറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന് ഇതിനോടകം തുടക്കമായിട്ടുണ്ട്.

നേരത്തെ മഹാരാഷ്ട്രയില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്താണ് ശിവസേനയെ ബിജെപി തകര്‍ത്തത്. അവിടെ ഭരണം പിടിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലും സമാന നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ബിജെപിയുടെ ഈ നീക്കം ഭയന്നാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടത്. ബംഗാളിലും അത് ആവര്‍ത്തിക്കുമെന്നാണ് തൃണമൂല്‍ ഭയക്കുന്നത്.

മമത സര്‍ക്കാരിലെ നിരവധി മന്ത്രിമാര്‍ ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്. ഇവരെല്ലാം പാര്‍ട്ടി വിടുമോയെന്നാണ് കണ്ടറിയേണ്ടത്. എന്നാല്‍ ബിജെപി നേരത്തെ ഇത്തരമൊരു നീക്കം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തി പരാജയപ്പെട്ടിരുന്നു. തൃണമൂലിന് വമ്പന്‍ ജയം സമ്മാനിച്ചത് ബിജെപിയുടെ നീക്കമായിരുന്നു.

കുറച്ച് മാസങ്ങള്‍ കാത്തിരിക്കൂ. ഈ സര്‍ക്കാരിന്റെ പൊടി പോലും ബംഗാളിലുണ്ടാവില്ല. എന്റെ വാക്കുകള്‍ ഓര്‍ത്ത് വെച്ചോളൂ. ഈ വര്‍ഷം ഡിസംബറോടെ തൃണമൂലിന് ബംഗാളിലെ അധികാരം നഷ്ടമാകും. 2024ല്‍ നിയമസഭാ തിരഞ്ഞെടുപ്പും അതുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് ബംഗാളില്‍ നടക്കുമെന്നും സുവേന്ദു പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതും അഴിമതി ആരോപണങ്ങളുമെല്ലാം വലിയ വെല്ലുവിളിയായി മമതയ്ക്ക് മുന്നിലുണ്ട്. സുവേന്ദു ഇതെല്ലാം ശക്തമായി ഉന്നയിക്കുന്നുണ്ട്. നിലവില്‍ ബിജെപിക്ക് ആകെ 71 എംഎല്‍എമാരാണ് ബംഗാളിലുള്ളത്. നിലവില്‍ ഏറ്റവും തകര്‍ന്ന അവസ്ഥയിലാണ് ബിജെപി സംസ്ഥാനത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+