ടിപ്ര മോതയും ഇടത് കോൺഗ്രസ് സഖ്യത്തിലേക്ക് ? ബിജെപിയെ പൂട്ടും, നിലപാട് പ്രഖ്യാപിച്ച് കോൺഗ്രസ്
ഇത് ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി പി എമ്മും വ്യക്തമായ സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്നത്

അഗർത്തല; ത്രിപുരയിൽ നിന്നും ബി ജെ പിയെ തുരത്താനായി എല്ലാവിധ മാർഗ്ഗങ്ങളും പുറത്തെടുക്കുമെന്ന് കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമ്മൻ. നിലവിൽ സഖ്യമില്ലെങ്കിലും പൊതു മിനിമം പരിപാടിയിൽ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ടിപ്ര മോതയുമായി വോട്ടെടുപ്പിന് ശേഷമുള്ള സഖ്യം ഉണ്ടാകാമെന്നും ബർമൻ പറഞ്ഞു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചാണ് മത്സരിക്കന്നത്.
സഖ്യത്തിന്റെ ഭാഗമായി, ഇടതുപക്ഷം 47 സ്ഥാനാർത്ഥികളെയും കോൺഗ്രസ് 13 സ്ഥാനാർത്ഥികളെയും നിർത്തി. സഖ്യത്തിന്റെ കാര്യത്തിൽ ഇരുപാർട്ടികളും തമ്മിൽ തുടക്കത്തിൽ ചില പ്രശ്നനങ്ങളുണ്ടായിരുന്നെങ്കിലും പരസ്പരം മത്സരിക്കുന്നതിനുള്ളള സാഹചര്യങ്ങൾ ഒഴിവാക്കി സ്ഥാനാർത്ഥികളെ പിൻവലിച്ചു. നിലവിൽ ഇരുപാർട്ടികളും പ്രചരണ രംഗത്ത് സജീവമാണ്. ഇതിനിടയിലാണ് ട്രിപ മോതയുമായുള്ള നിലപാട് കോൺഗ്രസ് വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്പ് തന്നെ ട്രിപ മോത
തിരഞ്ഞെടുപ്പിന് മുന്പ് തന്നെ ട്രിപ മോതയുമായുള്ള സഖ്യത്തെക്കുറിച്ച് കോൺഗ്രസും സി പി എം ചർച്ച നടത്തിയിരുന്നു. എന്നാൽ സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്താൻ സാധിക്കാത്തതിനാൽ ചർച്ചകൾ വിജയിച്ചില്ല. ഇതോടെയാണ് ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാവാം എന്ന ആലോചനയിലേക്ക് എത്തിയത്. സംസ്ഥാനത്ത് ട്രിപ മോത നിർണായക ശക്തിയാവുമെന്ന വിലയിരുത്തലുകളും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
ഓളമുണ്ടാകണം, തിരുവനന്തപുരത്ത് നിന്നും വന്നവർക്ക് റോബിൻ ഇരുപതിനായിരം കൊടുത്തു; അഖിൽ മാരാർ |

ബി ജെ പിയെ നേരിടാൻ കൈകോർത്തു
“ഇതൊരു അസാധാരണ സമയമാണ്. അതുകൊണ്ട് തന്നെ മുൻ എതിരാളികൾ ബി ജെ പിയെ നേരിടാൻ കൈകോർത്തു. ത്യാഗം സഹിക്കേണ്ടി വന്നതിനാലാണ് കോൺഗ്രസ് 13 സീറ്റുകളിൽ മത്സരിക്കുന്നത്. ബി ജെ പിയെ പരാജയപ്പെടുത്തി സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാൻ ഇത്തരം വിട്ടുവീഴ്ച്ചകൾ ആവശ്യമാണ് ” ബർമൻ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.
'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ് |

പ്രത്യേക സംസ്ഥാന പദവി ആവശ്യത്തെ
“തിരഞ്ഞെടുപ്പിന് ശേഷം വേണമെങ്കിൽ ടിപ്ര മൊതയുമായി ചേർന്ന് ഒരു പൊതു മിനിമം പരിപാടിയിൽ സഖ്യം ഉണ്ടാക്കാം. എന്നിരുന്നാലും അവരുടെ പ്രത്യേക സംസ്ഥാന പദവി ആവശ്യത്തെ ഞങ്ങൾ ഒരിക്കലും പിന്തുണച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു. അതേസമയം ബി ജെ പി വിരുദ്ധ പാർട്ടികളുടെ വോട്ട് കുറയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷത്തെപ്പോലെ കോൺഗ്രസും കരുതുന്നത്.

ത്രിപുരയിൽ മമത ബാനർജി ഒരു ഘടകമല്ല
"ബി ജെ പി വിരുദ്ധ പാർട്ടികളുടെ വോട്ടുകൾ വെട്ടിക്കുറയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് ഇവിടെയുള്ളത്, ജനങ്ങൾ അത് തിരിച്ചറിഞ്ഞു. ത്രിപുരയിൽ മമത ബാനർജി ഒരു ഘടകമല്ല, ത്രിപുരയുടെ രാഷ്ട്രീയത്തിൽ ത്രിണമൂലിന് കാര്യമായി ഒന്നും ചെയ്യാനില്ല. ബി ജെ പിയുടെ എതിരാളികളായിരുന്നു അവരെങ്കിൽ മത്സരം രംഗത്ത് നിന്നും പിന്മാറുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ബി ജെ പിയുമായുള്ള അവരുടെ രഹസ്യ ബന്ധമാണ് ഇവിടെ വ്യക്തമാവുന്നതെന്നും മുൻ തൃണമൂൽ നേതാവ് കൂടിയായ ബർമ്മൻ പറഞ്ഞു.

ത്രിപുരയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ്
ത്രിപുരയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് സുദീപ് റോയി ബർമ്മൻ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൻ മുന്നോടിയായി കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹം ബിപ്ലപ് ദേബ് സർക്കാറിൽ മന്ത്രിയായിരുന്നു. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ബി ജെ പി വിട്ട അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നെങ്കിലും അധികം വൈകാതെ കോൺഗ്രസിലേക്ക് മടങ്ങുകയായിരുന്നു.

ബാക്കി സീറ്റുകളില്‍ ഇടതുപക്ഷമാണ് മല്‍സരിക്കുക
അതേസമയം കോണ്‍ഗ്രസിന് 14 സീറ്റ് അനുവദിച്ചെങ്കിലും 13 സീറ്റിലാണ് പാർട്ടി ചിഹ്നത്തിൽ മല്‍സരിക്കുന്നത്. ഒരു സീറ്റ് സ്വതന്ത്രന് കൈമാറി. ബാക്കി സീറ്റുകളില്‍ ഇടതുപക്ഷമാണ് മല്‍സരിക്കുക. ഇതില്‍ 43 സീറ്റില്‍ സിപിഎം മല്‍സരിക്കും. ശേഷിക്കുന്നവയിൽ ആര്‍എസ്പി, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റിലും മല്‍സരിക്കും. 60 അംഗ നിമയസഭയാണ് ത്രിപുരയിലേത്.












Click it and Unblock the Notifications