കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ത്രിപുരയിൽ ബിജെപിയെ പൂട്ടണം'; നിർണായക നീക്കത്തിന് കോൺഗ്രസ്, ടിപ്രയുമായി ചർച്ച?

Google Oneindia Malayalam News

ദില്ലി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടണമെന്ന് ആവർത്തിച്ച് കോൺഗ്രസും സിപിഎമ്മും. ബി ജെ പിയെ വീഴ്ത്തണമെങ്കിൽ പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാകണമെന്നാണ് പാർട്ടികളും ആവശ്യം. ബി ജെ പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.

'തുടങ്ങുവല്ലേ', സാരി,ഓണം സ്റ്റൈൽ ; ആര്യ കൈവെച്ചോ പൊളിക്കും..വൈറൽ ചിത്രങ്ങൾ

ഇക്കഴിഞ്ഞ ജൂണിൽ സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കണമെന്ന ആവശ്യം ഉയർത്തി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടന്ന നാലിൽ മൂന്ന് സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. ഒറ്റക്കെട്ടായി മുന്നേറാൻ സാധിച്ചില്ലെങ്കിലും ബിജെപി വീണ്ടും ഭരണം നിലനിർത്തുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് കോൺഗ്രസ് നൽകുന്നത്.

1


സിപിഎമ്മും കോൺഗ്രസും പ്രതിപക്ഷ സഖ്യമെന്ന ആവശ്യം ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് ഭരണം പിടിക്കാൻ തന്ത്രം മെനയുന്ന തൃണമൂൽ കോൺഗ്രസോ ട്രൈബൽ പാർട്ടികളുടെ കൂട്ടായ്മയായ ടിപ്ര മോത്തയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.അതേസമയം ചിന്നിചിതറി പ്രതിപക്ഷം നിൽക്കുന്നത് ഇത്തണയും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് ബിജെപി. സംസ്ഥാനത്ത് ഇതിനോടകം തന്നെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ച് കഴിഞ്ഞു.

2


പാർട്ടി ദേശീയ അധ്യക്ഷൻ 27 ന് സംസ്ഥനം സന്ദർശിക്കുന്നതോടെ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഔദ്യോഗികമായി തുടങ്ങുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രണ്ട് മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ബിപ്ലവ് ദേവിനെ മാറ്റി മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമിച്ചിരുന്നു. പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ഭട്ടാചാര്യയേയും ബിജെപി നിയോഗിച്ചിട്ടുണ്ട്.

3


അതേസമയം ബി ജെ പിക്ക് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ത്രിപുരയിൽ 60 സീറ്റുകളാണുള്ളത്, അതിൽ 20 സീറ്റുകളും ഗോത്രവർഗ ആധിപത്യമുള്ളതാണ്. മുൻ കോൺഗ്രസ് അധ്യക്ഷനായിരുന്നു പ്രദ്യുത് ദേബ് ബർമ്മ ആരംഭിച്ച ത്രിപുര ഇന്‍ഡിജിനസ് പീപ്പിള്‍സ് റീജിയണല്‍ അലയന്‍സ് (ടിപ്ര) മോതയെന്ന ഗോത്ര വർഗ പാർട്ടി ബിജെപിക്ക് വലിയ വെല്ലുവിളിയാണ് തീർക്കുന്നത്. നേരത്തേ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ (എഡിസി) നേതാവ് ഹംഗ്ഷ കുമാർ ത്രിപുര ബിജെപി വിട്ട് ടിപ്ര മോതയിൽ ചേർന്നു. ഹംഗ്‌ഷ കുമാറിന് ആദിവാസി മേഖലയിൽ നല്ല സ്വാധീനമുണ്ടെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും വൃത്തങ്ങൾ പറയുന്നു.

4


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോത്ര വിഭാഗത്തിനിടയിൽ സ്വാധീനമുണ്ടായിരുന്ന ഐപിഎഫ്ടിയുമായി സഖ്യത്തിലായിരുന്നു ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. എന്നാൽ പ്രദ്യുത് ബർമ്മന്റെ പിന്തുണ സംസ്ഥാനത്ത് ഉയരുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2021 ൽ നടന്ന ഗോത്ര സമിതി കൗൺസിൽ തെരഞ്ഞെടുപ്പിൽ ടിപ്ര മോത്ത നടത്തിയ അട്ടിമറി മുന്നേറ്റവും കാണാതിരുന്നുകൂടെന്നും ഇവർ ചൂണ്ടിക്കാടട്ുന്നു. സംസ്ഥാനത്തിന്റെ മിനി അസംബ്ലി തെരഞ്ഞെടുപ്പായി വിലയിരുത്തപ്പെടുന്ന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 28 സീറ്റുകളില്‍ 18 ഉം പിടിച്ചായിരുന്നു ടിപ്ര അന്ന് അട്ടിമറി നടത്തിയത്.

5


അതേസമയം ടിപ്രയുമായി കൈകോർക്കാനുളള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉടനെത്തുമെന്നും ടിപ്രയുമായുള്ള സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും കോൺഗ്രസ് നേതാവ് സുദിപ് ബർമൻ പറഞ്ഞു. അതേസമയം കോൺഗ്രസിന്റെ പ്രകടത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ടിപ്ര നിലപാട് വ്യക്തിയേക്കുകയെന്നാണ് വിലയുരുത്തപ്പെടുന്നത്.

English summary
Tripura assembly election; CPM And Congress Trying To Bring Opposition parties together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X