ത്രിപുരയില്‍ ഇഞ്ചോടിഞ്ച്: ബിജെപി തിരിച്ചടി നേരിടും, ഭരണം തീരുമാനിക്കുക ട്രിപ മോതയെന്ന് സർവ്വെ
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഇടത് ഭരണത്തിന് അവസാനം കുറിച്ചുകൊണ്ടായിരുന്നു 2019 ല്‍ ബി ജെ പി ആദ്യമായി ത്രിപുരയില്‍ അധികാരത്തിലെത്തിയത്.

അഗർത്തല: രാജ്യം ഉറ്റു നോക്കുന്ന ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമെന്ന് വ്യക്തമാക്കി ടൈംസ് നൌവ്-ഇടിജി എക്സിറ്റ് പോള്‍ സർവ്വേ ഫലം. ആകെ 60 സീറ്റുകളുള്ള ത്രിപുര നിയമസഭയില്‍ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. ബി ജെ പി- ഐ പി ടി എഫ് സഖ്യത്തിനാണ് മേല്‍ക്കൈ എങ്കിലും തൊട്ടുപിന്നിലായി കോണ്‍ഗ്രസ് - സി പി എം സഖ്യമുണ്ടെന്നും സർവ്വെ അവകാശപ്പെടുന്നു.
നിലവില്‍ അധികാരത്തിലുള്ള ബി ജെ പി - ഐ പി ടി എഫ് സഖ്യത്തിന് ത്രിപുരയില്‍ ഇത്തവണ 24 സീറ്റ് ലഭിക്കുമെന്നാണ് ടൈംസ് നൌവ്-ഇ ടി ജി സർവ്വേ വ്യക്തമാക്കുന്നത്. അതേസമയം മറുവശത്ത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സഖ്യത്തില്‍ മത്സരിക്കുന്ന മുന്‍ എതിരാളികളായ കോണ്‍ഗ്രസിനും സി പി എമ്മിനും 21 സീറ്റുകളാണ് ലഭിക്കുകയെന്നും സർവ്വെ അഭിപ്രായപ്പെടുന്നു. തൂക്കുസഭയില്‍ നിർണ്ണായക ശക്തിയായ മാറു പ്രത്യോബ് ദേബ് ബർമ്മന്റെ ട്രിപ മോതയായിരിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്ന പ്രധാന കാര്യം. 14 വരെ സീറ്റുകളായിരിക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന ട്രിപ മോതയ്ക്ക് ലഭിക്കുക.

അങ്ങനെയങ്കില്‍ ഏത് കക്ഷികള്‍ക്ക് അധികാരത്തില്‍ വരണമെങ്കിലും ട്രിപ മോതയുടെ പിന്തുണ തേടേണ്ടി വരും. നേരത്തെ ബി ജെ പിയുമായി സഖ്യം രൂപീകരിക്കാന്‍ മോത ശ്രമിച്ചിരുന്നെങ്കിലും സീറ്റ് ധാരണയെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചർച്ചകള്‍ വിജയിച്ചില്ല. കോണ്‍ഗ്രസാവട്ടെ തിരഞ്ഞെടുപ്പിന് ശേഷം വേണമെങ്കില്‍ ആരുമായും സഖ്യമാവാമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ വാതിലുകള്‍ ആർക്ക് വേണ്ടിയും തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു സഖ്യം സംബന്ധിച്ച് ട്രിപ മോതയുടെ പ്രതികരണം.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട് നിന്ന ഇടത് ഭരണത്തിന് അവസാനം കുറിച്ചുകൊണ്ടായിരുന്നു 2019 ല്‍ ബി ജെ പി ആദ്യമായി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ബി ജെ പി 36 സീറ്റുകളുമായിട്ടായിരുന്നു സംസ്ഥാന ഭരണം പിടിച്ചത്. സഖ്യത്തില്‍ മത്സരിച്ച ഐ പി എഫ് ടിക്ക് 8 സീറ്റുകളും ലഭിച്ചു. അതേസമസയം രണ്ട് പതിറ്റാണ്ടോളം അധികാരത്തിലിരുന്ന മണിക് സർക്കാർ നയിച്ച ഇടത് സഖ്യത്തിന് 49 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 33 സീറ്റുകള്‍ സഖ്യത്തിന് നഷ്ടമായി.
2018 ല്‍ കോണ്‍ഗ്രസിനും ത്രിപുരയില്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 59 സീറ്റില്‍ മത്സരിച്ച അന്നത്തെ പ്രതിപക്ഷ കക്ഷിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. സുദീബ് റോയി ബർമ്മന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 2013 ല്‍ 10 സീറ്റായിരുന്നു ലഭിച്ചത്. പിന്നീട് ബി ജെ പി സർക്കാറില്‍ ചേർന്ന് മന്ത്രിയായ സുദീബ് റോയി ബർമ്മന്‍ അടുത്തിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications